Challenger App

No.1 PSC Learning App

1M+ Downloads
ജവഹർ നവോദയ വിദ്യാലയം ആരംഭിച്ച വർഷം?

A1986

B1987

C1985

D1984

Answer:

A. 1986

Read Explanation:

ജവഹർ നവോദയ വിദ്യാലയം

  • സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുളള സർക്കാരിന്റെവിദ്യാലയങ്ങൾ.

  • കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയുടെ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.

  • 1986 ലാണ് ആദ്യത്തെ നവോദയ ആരംഭിക്കുന്നത്.
  • മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ ആശയമാണു നവോദയ.
  • രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു നവോദയ വിദ്യാലയങ്ങളുടെ തുടക്കം.
  • പദ്ധതിയുടെ ആരംഭ കാലഘട്ടത്തിൽ നവോദയ വിദ്യാലയം എന്ന പേരായിരുന്നു.
  • പിന്നീടു ജവഹർലാൽ നെഹ്രുവിന്റെ 100 ആം ജന്മദിന വാർഷികത്തിൽ ജവഹർ നവോദയ വിദ്യാലയ എന്ന പേരു സ്വീകരിച്ചു.




Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല കൊൽക്കത്ത സർവ്വകലാശാലയാണ്.
  2. ഇന്ത്യയിലെ ആദ്യത്തെ ഹോമിയോപ്പതി കോളേജും, സയൻസ് കോളേജും ആരംഭിച്ചത് കൊൽക്കത്ത സർവ്വകലാശാലയ്ക്ക് കീഴിലാണ്.
  3. ഇന്ത്യയിലെ ആദ്യ വനിതാ ബിരുദധാരി കാദംബിനി ഗാംഗുലിയാണ്.
  4. ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂൾ സ്ഥാപിച്ചത് കയ്‌സൺ പ്രഭു ആണ്.
    വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി "ശാരദാ സദൻ'' സ്ഥാപിച്ചതാര്?
    ' ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' (O B B) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    അന്തർദേശീയ സാഹോദര്യത്തിന് ഊന്നൽ നൽകാൻ ലക്ഷ്യമിട്ട് രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവ്വകലാശാല?
    കേന്ദ്രഗവൺമെന്റ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം?