App Logo

No.1 PSC Learning App

1M+ Downloads
ഒഡീഷയിൽ ലോകായുക്ത നിയമം പാസ്സാക്കിയത് ഏത് വർഷം ?

A1970

B1971

C1972

D1973

Answer:

A. 1970

Read Explanation:

ലോകായുക്ത

  • സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഓംബുഡ്‌സ്‌മാന്റെ മാതൃകയിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുള്ള അഴിമതി വിരുദ്ധ സംവിധാനമാണ് ലോകായുക്ത.

  • ലോക്പാൽ, ലോകായുക്ത നിയമം (2013) നിലവിൽ വരുന്നതിന് വളരെ മുമ്പുതന്നെ, പല സംസ്ഥാനങ്ങളും ലോകായുക്ത സ്ഥാപിച്ചിരുന്നു.

  • 1971-ൽ മഹാരാഷ്ട്രയിലാണ് ലോകായുക്ത ആദ്യമായി സ്ഥാപിതമായത്.

  • 1970-ൽ ഒഡീഷ ഇതുമായി ബന്ധപ്പെട്ട് ഒരു നിയമം പാസാക്കിയിരുന്നെങ്കിലും അത് പ്രാബല്യത്തിൽ വന്നത് 1983-ൽ മാത്രമാണ്.

  • ഇതുവരെ  20 സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളും (ഡൽഹി, ജമ്മു കശ്മീർ) ലോകായുക്ത സ്ഥാപിച്ചിട്ടുണ്ട് .

  • കേരളത്തിൽ മുൻകാല പ്രാബല്യത്തോടെ കേരള ലോകായുക്ത നിയമം നിലവിൽ വന്നത് - 1998 നവംബർ 15.

  • 1987-ലെ കേരള പൊതുപ്രവര്‍ത്തക അഴിമതി (ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ഇന്‍ക്വയറീസ്) നിയമത്തിന്റെ (1998-ലെ 24-ാം ചട്ടം) പുതിയ രൂപമാണ് 1999-ലെ കേരള ലോകായുക്ത നിയമം

Related Questions:

കർഷക സംഘത്തിൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട സ്ഥലം ഏതാണ് ?
പൊതുജനങ്ങളിൽ ഏതൊരാൾക്കും അയാൾ നൽകിയ പരാതിയെ സംബന്ധിച്ച കൈപ്പറ്റ് രസീത് ലഭിക്കുവാനും പരാതി സംബന്ധിച്ചുള്ള പോലീസ് നടപടിയുടെയോ അന്വേഷണത്തിന്റെയോ അവസ്ഥ അറിയുവാനും അവകാശം ഉണ്ടായിരിക്കേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ ഏതാണ് ?
In which year the Protection of Women From Domestic Violence Act came into force ?
POCSO ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയത് എപ്പോഴാണ്?
കൊച്ചി കുടിയായ്മ നിയമം നടപ്പിലാക്കിയ വർഷം?