Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാന ഗവൺമെൻ്റിലെ എക്സിക്യൂട്ടീവ് അധികാരം നിക്ഷിപ്തം ആയിട്ടുള്ളത് ?

  1. ഗവർണർ
  2. മുഖ്യമന്ത്രി
  3. സംസ്ഥാന മന്ത്രിസഭ
  4. അഡ്വക്കേറ്റ് ജനറൽ

    A3 മാത്രം

    Bഇവയെല്ലാം

    C4 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • ഗവൺമെന്റിന്റെ നിയമങ്ങൾ നടപ്പിലാക്കുന്ന ഘടകമാണ് കാര്യനിർവ്വഹണ വിഭാഗം അഥവാ എക്‌സിക്യൂട്ടീവ്.
    • ഇന്ത്യയിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തലവനായ മന്ത്രിസഭ, അവരുടെ കീഴിലുള്ള ഗവൺമെന്റ് ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം.
    • സംസ്ഥാന ഗവൺമെൻറിൻറെ സംബന്ധിച്ചിടത്തോളം എക്സിക്യൂട്ടീവ് അധികാരം നിക്ഷിപ്തമായത് ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിസഭാ, സ്റ്റേറ്റ്  അഡ്വക്കേറ്റ് ജനറൽ മുതലായ ഉദ്യോഗസ്ഥർ എന്നിവരിലാണ്.

    Related Questions:

    ആയിരം പേരിൽ പ്രതിവർഷം എത്ര പേർ ജീവനോടെ ജനിക്കുന്നു എന്നതിനെ സംബന്ധിച്ചത് ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. ചില സന്ദർഭങ്ങളിൽ നിയമ നിർമാണ സഭ നിയമം നിർമ്മിക്കുകയും എന്നാൽ വ്യക്തികളെയോ, സ്ഥാപനങ്ങളെയോ, ചരക്കുകളെയോ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള അധികാരം സർക്കാരിന് നൽകുകയും ചെയ്യുന്നു.
    2. ചില നിയമങ്ങൾ ചില വ്യക്തികളെയോ, സ്ഥാപനങ്ങളെയോ, ചരക്കുകളെയോ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതിന് സർക്കാരിനെ അധികാരപ്പെടുത്തുന്നു.
    3. അത്തരം അധികാര കൈമാറ്റത്തിന് സാധുതയുണ്ട്.

      താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. നിയമ നിർമാണ സഭ ഒരു നിയമത്തിന്റെ അടിസ്ഥാന ഘടന നിർമിക്കുകയും ആ നിയമത്തിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നത് മാതൃനിയമം (parent act enabling act) വഴി ആണ്.
      2. നിയുക്ത നിയമ നിർമാണം നടക്കണമെങ്കിൽ മാതൃനിയമം ഉണ്ടായിരിക്കണം.

      ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

      1. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയോ മറ്റേതെങ്കിലും ഉദ്ദേശ്യങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടിയോ Habeas Corpus, Mandamus, Prohibition, Certiorari, Quo warranto തുടങ്ങിയ റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരം ഭരണഘടനയുടെ 226-ാം അനുഛേദത്തിലൂടെ ഹൈക്കോടതികൾക്ക് ലഭിക്കുന്നുണ്ട്.
      2. എല്ലാ ഹൈക്കോടതിക്കും അവരുടെ അധികാരപരിധിയിൽ ഉള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്ന എല്ലാ കോടതികളുടെയും ട്രൈബ്യൂണലുകളുടെയും മേൽനോട്ടം വഹിക്കാനുള്ള അധികാരം അനുഛേദം 219 ലൂടെ ഭരണഘടന ലഭ്യമാക്കുന്നുണ്ട്.
        2011 സെൻസസ് പ്രകാരം കേരളത്തിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ലകൾ ക്രമത്തിൽ എഴുതുക