App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രാജ്യത്തെ ആദ്യത്തെ അനലോഗ് ദൗത്യമായ HOPE ആരംഭിച്ചത് ?

Aശ്രീഹരിക്കോട്ട

Bബംഗളൂരു

Cതിരുവനന്തപുരം

Dലഡാക്ക്

Answer:

D. ലഡാക്ക്

Read Explanation:

  • HOPE:-Human Outer Planetary Exploration

  • ബെംഗളൂരു ആസ്ഥാനമായുള്ള ബഹിരാകാശ സാങ്കേതിക കമ്പനിയായ പ്രോട്ടോപ്ലാനറ്റും ഇന്ത്യൻ ബഹിരാകാശ ഏജൻസിയും ചേർന്നാണ് HOPE സ്റ്റേഷൻ വികസിപ്പിച്ചത്

  • ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) രാജ്യത്തെ ആദ്യത്തെ അനലോഗ് ദൗത്യമായ 'HOPE' ആരംഭിച്ചത് 2025 ഓഗസ്റ്റ് 1-നാണ്.

  • ലഡാക്കിലെ ടിസോ കാർ താഴ്‌വരയിലാണ് ഈ ദൗത്യം ആരംഭിച്ചത്.

  • ഈ ദൗത്യം, ചന്ദ്രനിലും ചൊവ്വയിലും മനുഷ്യവാസം സാധ്യമാക്കുന്നതിനുള്ള സാങ്കേതിക വിദ്യകളും, ബഹിരാകാശ യാത്രികർ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളും പഠിക്കുന്നതിന് വേണ്ടിയാണ്.

  • ഭൂമിയിലെ മനുഷ്യന്റെ ആരോഗ്യപരമായ, മാനസികപരമായ, ജനിതകപരമായ പ്രതികരണങ്ങൾ എങ്ങനെയായിരിക്കുമെന്ന് മനസിലാക്കാനും ഈ ദൗത്യത്തിലൂടെ ISRO ലക്ഷ്യമിടുന്നു.

  • ലഡാക്കിലെ അതിശൈത്യമുള്ളതും വരണ്ടതുമായ കാലാവസ്ഥ, കുറഞ്ഞ അന്തരീക്ഷമർദ്ദം, ഉയർന്ന യുവി രശ്മികൾ എന്നിവ ഈ പ്രദേശത്തെ ചന്ദ്രന്റെയും ചൊവ്വയുടെയും ഉപരിതലത്തോട് സാമ്യമുള്ളതാക്കുന്നു.


Related Questions:

സൂര്യന്റെ അന്തരീക്ഷത്തെകുറിച്ച് പഠിക്കുവാൻ ISRO വിക്ഷേപിക്കുവാൻ തയ്യാറെടുക്കുന്ന സ്പേസ് ക്രാഫ്റ്റിന്റെ പേര് താഴെ പറയുന്നതിലേതാണ് ?
ഫ്യുവൽ സെൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിച്ച രണ്ടാമത്തെ ബഹിരാകാശ ഏജൻസി ഏത് ?
മംഗൾയാൻ ദൗത്യം ലക്ഷ്യമിട്ട ഗ്രഹം ഏത്?
ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെയാണ്?
പി.എസ്.എൽ.വി - സി 56 വിക്ഷേപണ വാഹനത്തിലൂടെ ഏത് രാജ്യത്തിൻറെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?