വൈജ്ഞാനിക വികാസം:

- വൈജ്ഞാനിക വികാസം എന്ന ആശയം മുന്നോട്ട് വെച്ചത്, Jerome Seymour Brunur ആണ്.
- ബ്രൂണറുടെ അഭിപ്രായത്തിൽ ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ്.
- ബ്രൂണർ വികസന ഘട്ടങ്ങളെ വിവരിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആശയങ്ങൾ രൂപവത്കരിക്കാനും, എങ്ങനെ വൈജ്ഞാനിക ഘടന കെട്ടിപ്പടുക്കാനും, വ്യക്തി ഉപയോഗിക്കുന്ന അനുഭവങ്ങളുടെ സ്വഭാവത്തെ ആധാരമാക്കിയുമാണ്.
ആശയ രൂപീകരണത്തിന്റെ ഘട്ടങ്ങൾ:
ബ്രൂണർ അഭിപ്രായപ്പെടുന്നത്, ആശയ രൂപീകരണം നടക്കുന്നത് 3 ഘട്ടങ്ങളിലൂടെയാണ്,
- പ്രവർത്തന ഘട്ടം (Enactive Stage)
- ബിംബനഘട്ടം (Iconic Stage)
- പ്രതിരൂപാത്മകഘട്ടം (Symbolic Stage)