Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കലാമണ്ഡലം ഹൈദരലി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aതുള്ളൽ

Bകൂത്ത്

Cകൂടിയാട്ടം

Dകഥകളി

Answer:

D. കഥകളി

Read Explanation:

  • കലാമണ്ഡലം ഹൈദരലി പ്രശസ്തനായ ഒരു കഥകളി സംഗീതജ്ഞനായിരുന്നു.

  • കഥകളി സംഗീത രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആദ്യത്തെ അഹിന്ദുവായ കലാകാരനാണ് ഇദ്ദേഹം.

  • തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്ക് അടുത്തുള്ള ഓട്ടുപാറയാണ് ഇദ്ദേഹത്തിന്റെ ജന്മദേശം.

  • കേരള കലാമണ്ഡലത്തിൽ ചേർന്ന അദ്ദേഹം കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ഗംഗാധരൻ തുടങ്ങിയ പ്രഗത്ഭരിൽ നിന്നാണ് കഥകളി സംഗീതം അഭ്യസിച്ചത്.

  • കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, വെണ്മണി ഹരിദാസ് എന്നിവർക്കൊപ്പം കഥകളി സംഗീതത്തെ ജനകീയമാക്കുന്നതിൽ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചു.

  • കഥകളി സംഗീതത്തിന് കർണാടക സംഗീതത്തിന്റെ ഭാവുകത്വവും ലളിതസംഗീതത്തിന്റെ മാധുര്യവും നൽകി വേറിട്ടൊരു ആലാപന ശൈലി ഇദ്ദേഹം രൂപപ്പെടുത്തി.

  • കലാമണ്ഡലം ഹൈദരലിയുടെ ആത്മകഥയുടെ പേര് ''മഞ്ജുതരം " എന്നാണ്

  • 2006 ജനുവരി 5-ന് ഉണ്ടായ ഒരു വാഹനാപകടത്തിലാണ് അദ്ദേഹം അന്തരിച്ചത്.


Related Questions:

The most popular ritual art form of North Malabar :
ചിന്നത്തമ്പി അണ്ണാവി' ഏത് കലാരൂപവുമായി ബന്ധപ്പെട്ട് പ്രശസ്‌തി നേടി?
മുച്ചിലോട്ട് ഭഗവതി ഏത് അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പാലക്കാട് ജില്ലയിലെ ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന തോൽപ്പാവക്കൂത്തിന് ഉപയോഗിക്കുന്ന പാട്ടുകൾ സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നാണ്?
ദഫ്മുട്ട് ഏത് മതവിഭാഗക്കാരുടെ ഇടയിലെ കലാരൂപമാണ് ?