App Logo

No.1 PSC Learning App

1M+ Downloads
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന പദാർത്ഥം

Aസൾഫ്യൂരിക് ആസിഡ്

Bസിട്രിക് ആസിഡ്

Cഹൈഡ്രോക്ളോറിക് ആസിഡ്

Dഅസറ്റിക് ആസിഡ്

Answer:

A. സൾഫ്യൂരിക് ആസിഡ്

Read Explanation:

സൾഫ്യൂരിക് ആസിഡ്

  • രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു  
  • ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നു
  • സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ (കോൺടാക്ട് പ്രോസസ് )
  • സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെൻ്റോക്സൈഡ്
  • സമ്പർക്ക പ്രക്രിയ വഴി ലഭിക്കുന്ന സൾഫ്യൂരിക് ആസിഡിന്റെ ശുദ്ധതയുടെ ശതമാനം - 96-98 %
  • നിറമില്ലാത്ത എണ്ണ പോലുള്ള ദ്രാവകമാണ് സൾഫ്യൂരിക് ആസിഡ്

സവിശേഷതകൾ

  • താഴ്ന്ന ബാഷ്പീകരണം
  • തീവ്ര അമ്ലസ്വഭാവം
  • ജലത്തോടുള്ള തീവ്രമായ ആകർഷണം
  • ഓക്സീകാരിയായി പ്രവർത്തിക്കാനുള്ള കഴിവ്

ഉപയോഗങ്ങൾ

  • രാസവളങ്ങൾ നിർമ്മിക്കാൻ
  • പെട്രോളിയം ശുദ്ധീകരണം
  • ഡിറ്റർജന്റ് വ്യവസായം
  • ഇനാമലിങ് ,വൈദ്യുത ലേപനം ,ഗാൽവനൈസിങ് എന്നിവയ്ക്ക് മുൻപായി ലോഹ പ്രതലം വൃത്തിയാക്കുന്നതിന്
  • സംഭരണ സെല്ലുകളിൽ ഉപയോഗിക്കുന്നു
     

Related Questions:

Which of the following pair of acid form "Aqua regia " the liquid that dissolves gold ?
അക്വാറീജിയയിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള അനുപാതം എത്ര?
ആമാശയത്തിൽ ഉൽപാദിക്കപ്പെടുന്ന ആസിഡ്:
' 2 - ഹൈഡ്രോക്സി പ്രോപനോയിക് ആസിഡ് ' എന്നത് ഏത് ആസിഡിന്റെ ശാസ്ത്രീയ നാമമാണ് ?
താഴെപ്പറയുന്ന സ്പീഷീസിൽ ഏതാണ് ലൂയിസ് ആസിഡ് ആയി പ്രവർത്തിക്കുന്നത് ?