App Logo

No.1 PSC Learning App

1M+ Downloads
“കരിമ്പനപ്പട്ടകളിൽ കാറ്റ് പിടിക്കുന്നപോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു. അത് പകർത്താൻ ശ്രമിച്ചെന്നുമാത്രം". ഏത് കൃതിയുടെ ആമുഖത്തിലാണ് ഇങ്ങനെ എഴുതിയിരി ക്കുന്നത്?

Aആടുജീവിതം

Bഖസാക്കിന്റെ ഇതിഹാസം

Cമതിലുകൾ

Dരണ്ടാമൂഴം

Answer:

B. ഖസാക്കിന്റെ ഇതിഹാസം

Read Explanation:

ഖസാക്കിന്റെ ഇതിഹാസം

  • ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ 'മാസ്റ്റർപീസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നു 
  • ഒ.വി. വിജയന്റെ ആദ്യത്തെ നോവൽ കൂടിയാണിത് 
  • 1968 ജനുവരി 28 മുതൽ 1968 ആഗസ്ത് 4 വരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിച്ചത് 
  • 1969-ൽ സാഹിത്യപ്രവർത്തക സഹകരണസംഘം ഖസാക്കിന്റെ ഇതിഹാസം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു
  • 1970 ലെ ഓടക്കുഴൽ പുരസ്ക്കാരം,1992 ലെ  മുട്ടത്തു വർക്കി സ്മാരക സാഹിത്യ പുരസ്ക്കാരം എന്നിവ ഒ. വി വിജയന് നേടികൊടുത്ത നോവൽ 

ഒ. വി വിജയന്റെ മറ്റ് പ്രധാന  കൃതികൾ: 

നോവൽ:

  • ധർമ്മപുരാണം (1985)
  • ഗുരുസാഗരം (1987)
  • മധുരം ഗായതി (1990)
  • പ്രവാചകന്റെ വഴി (1992)
  • തലമുറകൾ (1997).

കഥകൾ:

  • വിജയന്റെ കഥകൾ (1978)
  • ഒരു നീണ്ടരാത്രിയുടെ ഓർമ്മയ്ക്കായി (1979)
  • കടൽത്തീരത്ത് (1988)
  • കാറ്റ് പറഞ്ഞ കഥ (1989)
  • അശാന്തി (1985)
  • ബാലബോധിനി (1985)

Related Questions:

വെള്ളായിയപ്പൻ കേന്ദ്രകഥാപാത്രമായി വരുന്ന ഒ.വി വിജയൻ രചിച്ച ചെറുകഥ ഏത്?
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം ഏതാണ് ?
The winner of Ezhuthachan Puraskaram of 2020 ?
' ഗാന്ധിയും അരാജകത്വവും ' എന്ന കൃതി ആരുടേതാണ് ?
ഒഎൻവി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിത ഏത്?