മണ്ണ് 
1.	നദികളുടെയും തിരകളുടെയും നിക്ഷേപണ പ്രവർത്തനത്തിന്റെ ഫലമായി കാണപ്പെടുന്ന നിക്ഷേപണ മണ്ണാണ് തീരപ്രദേശത്തു കാണപ്പെടുന്നത് 
2.	മണൽ നിറഞ്ഞ മണ്ണും മഞ്ഞയും ചുവപ്പും നിറമുള്ള ലാറ്ററൈറ്റ് മണ്ണും കറുത്ത കളിമണ്ണും ജയ് വാംശം കൂടിയ പീറ്റ് മണ്ണും പടിഞ്ഞാറൻ തീരങ്ങളിൽ കാണപ്പെടുന്നു 
3.	കിഴക്കൻ തീരങ്ങളിൽ കൂടുതൽ എക്കൽ മണ്ണാണ് കാണപ്പെടുന്നത് ചിലയിടങ്ങളിൽ മണൽ നിറഞ്ഞ ചെങ്കൽ മണ്ണും കറുത്ത മണ്ണും കാണപ്പെടുന്നു 
4.	ഗുജറാത്ത് തീരപ്രദേശത്തു കറുത്തമണ്ണ് ,തീരദേശ എക്കൽ മണ്ണ് ,ലവണ മണ്ണ് എന്നിവ കാണപ്പെടുന്നു 
5.	കൊങ്കൺ തീരപ്രദേശത് കറുത്ത മണ്ണ് ,ലാറ്ററൈറ്റ് മണ്ണ് എന്നിവ കാണപ്പെടുന്നു 
6.	മലബാർ തീരപ്രദേശത് എക്കൽ മണ്ണ് ,പീറ്റ് മണ്ണ് എന്നിവ കാണപ്പെടുന്നു 
7.	കിഴക്കൻ തീരപ്രദേശത് തീരദേശ എക്കൽ മണ്ണ്,ഡെൽറ്റ എക്കൽ മണ്ണ് എന്നിവ കാണപ്പെടുന്നു 
8.	ലക്ഷദ്വീപുകളിൽ പവിഴാഎക്കൽ മണ്ണ് കാണപ്പെടുന്നു 
9.	ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സമുദ്രജന്യ എക്കൽ മണ്ണ്, എക്കൽ മണ്ണ്, എന്നിവ കാണപ്പെടുന്നു