App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് ആര്യഭടൻ
ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കല്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും ഉറച്ചുവിശ്വസിച്ചിരുന്നത് സർ ഐസക് ന്യൂട്ടൺ
ലോകം ചുറ്റിയുള്ള കപ്പൽയാത്രയിലൂടെ ഭൂമി ഉരുണ്ടതാണ് എന്ന് തെളിയിച്ചത് തെയിൽസ്
ഭൂമിക്ക് കൃത്യമായ ഗോളത്തിന്റെ ആകൃതിയല്ലെന്ന് കണ്ടെത്തിയത് മെഗല്ലൻ

AA-3, B-4, C-1, D-2

BA-1, B-3, C-2, D-4

CA-3, B-1, C-4, D-2

DA-4, B-3, C-2, D-1

Answer:

C. A-3, B-1, C-4, D-2

Read Explanation:

ഭൂമി

  • ബി.സി.ഇ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനായ തെയിൽസ് ആണ് ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 

  • ഗ്രീക്ക് തത്വചിന്തകന്മാരായ പൈഥഗോറസും അരിസ്റ്റോട്ടിലുമാണ് ഭൂമിക്ക് ഗോളാകൃതിയാണെന്ന് സ്ഥാപിച്ചത്. 

  • ആ കാലഘട്ടത്തിൽ ഈ ആശയത്തോട് വളരെയധികം വിയോജിപ്പുകൾ ഉണ്ടായിരുന്നു. 

  • പിന്നീട് കോപ്പർ നിക്കസ് ഈ ആശയത്തെ ശക്തമായി പിന്താങ്ങി. 

  • ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടൻ ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കല്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും ഉറച്ചുവിശ്വസിച്ചിരുന്നു. 

  • വർഷങ്ങൾക്കുശേഷം മഗല്ലൻ എന്ന നാവികന്റെ ലോകംചുറ്റിയുള്ള കപ്പൽയാത്ര ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചു. 

  • സർ ഐസക് ന്യൂട്ടൺ ഭൂമിക്ക് കൃത്യമായ ഗോളത്തിന്റെ ആകൃതിയല്ലെന്ന് കണ്ടെത്തി. 

  • ധ്രുവപ്രദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയാണെന്ന് അദ്ദേഹം സ്ഥാപിച്ചു.


Related Questions:

സൂര്യൻ പ്രപഞ്ചകേന്ദ്രമല്ലെന്നും ഒരു ഗ്യാലക്‌സിയിലെ സാധാരണ നക്ഷത്രമാണെന്ന് അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞൻ ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഗ്രഹത്തെ തിരിച്ചറിയുക :

  • സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണക്കാക്കുന്ന ഏക ഗ്രഹം.

  • ഗ്രഹങ്ങൾക്കിടയിൽ സൂര്യനിൽ നിന്നുള്ള അകലത്തിൽ 3-ാം സ്ഥാനവും വലുപ്പത്തിൽ 5-ാം സ്ഥാനവും

  • ഭൗമഗ്രഹങ്ങളിൽ ഏറ്റവും വലുത്. 

മഹാവിസ്ഫോടന സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടത് ഏത് ഗ്രന്ഥത്തിലൂടെയാണ് :
സിറിയസ് അറിയപ്പെടുന്ന മറ്റൊരു പേര് ?
വരുണൻ എന്നറിയപ്പെടുന്ന ഗ്രഹം ?