App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന രാസപ്രവർത്തനങ്ങൾ ശരിയായി യോജിപ്പിക്കുക

Zn+2HCl=ZnCl2+H2 ആദേശ രാസപ്രവർത്തനം
HCl+NaOH=NaCl വിഘടന രാസപ്രവർത്തനം
[NH4]2Cr2O7=Cr2O3+4H2O+N2↑ സംയോജനരാസപ്രവർത്തനം
N2+3H2=2NH3 ദ്വിവിഘടന രാസപ്രവർത്തനം

AA-2, B-4, C-1, D-3

BA-4, B-3, C-2, D-1

CA-1, B-4, C-2, D-3

DA-4, B-3, C-1, D-2

Answer:

C. A-1, B-4, C-2, D-3

Read Explanation:

വിവിധ തരം രാസ പ്രവർത്തനങ്ങൾ 1.സംയോജന രാസ പ്രവർത്തനങ്ങൾ :[COMBINATION REACTION ]: രണ്ടോ അതിലധികമോ ലഘു പദാർത്ഥങ്ങൾ [മൂലകങ്ങൾ /സംയുക്തങ്ങൾ ]തമ്മിൽ സംയോജിച്ചു ഒരു പുതിയ സംയുക്തം ഉണ്ടാകുന്ന രാസ പ്രവർത്തനത്തെ സംയോജന രാസപ്രവർത്തനം എന്ന് പറയുന്നു ഉദാഹരണങ്ങൾ : എ.CaO+H2O=Ca[OH]2 CaO=നീറ്റുകക്ക H2O=ജലം Ca[OH]2=കാൽസ്യം ഹൈഡ്രോക്‌സൈഡ് ബി.N2+3H2=2NH3 N2=നൈട്രജൻ 3H2=ഹൈഡ്രജൻ 2NH3=നൈട്രജൻ ട്രിഹൈഡിഡ് /അമോണിയ 2.വിഘടന രാസ പ്രവർത്തനങ്ങൾ [DECOMPOSITION REACTIONS ] ഒരു സംയുക്തം വിഘടിച്ചു രണ്ടോ അതിലധികമോ പദാർത്ഥങ്ങൾ ഉണ്ടാകുന്ന പ്രവർത്തനമാണ് വിഘടന രാസപ്രവർത്തനം ഉദാഹരണങ്ങൾ : എ.[NH4]2Cr2O7=Cr2O3+4H2O+N2↑ [NH4]2Cr2O7=അമോണിയം ഡൈ ക്രോമേറ്റ്റ് Cr2O3=ക്രോമിയം ട്രൈ ഓക്‌സൈഡ് 4H2O =ജലബാഷ്പ്പം N2=നൈട്രജൻ ബി.2Pb[NO3]2=2Pbo+4NO2+O2 ↑ 2Pb[NO3]2=ലെഡ് നൈട്രേറ്റ് 2Pbo=ലെഡ് ഓക്‌സൈഡ് 4NO2=നൈട്രജൻ ഓക്‌സൈഡ് O2=ഓക്സിജൻ സി.CaCO3=CaO+CO2↑ CaCO3=കാൽഷ്യം കാർബണേറ് CaO=കാൽഷ്യം ഓക്സിജൻ CO2= കാർബൺഡൈ ഓക്‌സൈഡ് 3.ദ്വിവിഘടന രാസപ്രവർത്തനങ്ങൾ [DOUBLE DECOMPOSITION REACTION ] രണ്ട് സംയുക്തങ്ങൾ തമ്മിൽ പ്രവർത്തിക്കുമ്പോൾ അയോണുകളെ പരസ്പരം വാച്ചുമാറി പുതിയ രണ്ടു സംയുക്തങ്ങൾ ഉണ്ടാകുന്ന തരം പ്രവർത്തനത്തെ ദ്വിവിഘടന രാസ പ്രവർത്തനം എന്ന് പറയുന്നു ദ്വിവിഘടന രാസപ്രവർത്തനങ്ങലെ മൂന്നായി തരം തിരിക്കാം [1]അവക്ഷിപ്ത രൂപീകരണ രാസ പ്രവർത്തനങ്ങൾ ലായനിയിൽ നിന്നും വേർതിരിച്ചേക്കാനാകുന്ന അലേയാ[INSOLUBLE]സംയുക്തങ്ങളാണ് അവക്ഷിപ്തങ്ങൾ ഉദാഹരണം : MgCl2+H2SO4=MgSO4↓+2HCl MgCl2=മഗ്നീഷ്യം ക്ലോറൈഡ് H2SO4=സൽഫ്യൂറിക്കാസിഡ് MgSO4=മഗ്നീഷ്യം സൾഫേറ്റ് 2HCl=ഹൈഡ്രോജെൻ ക്ളോറൈഡ് [2]വാതക രൂപീകരണ രാസപ്രവർത്തനങ്ങൾ ഉദാഹരണം : CaCO3+2HCl=CaCl2+H2O+CO2↑ CaCO3=കാൽസ്യം കാർബണേറ്റ് 2HCl=ഹൈഡ്രോജെൻ ക്ളോറൈഡ് CaCl2=കാൽസ്യം ക്ളോറൈഡ് H2O =ജലം CO2=കാർബൺഡൈ ഓക്‌സൈഡ് [3].ഉൽപ്പന്നങ്ങളിൽ ,ഒന്നെങ്കിലും അയോണുകളായി വേർതിരിക്കപ്പെടാത്ത സംയുക്തം ഉണ്ടാകുന്ന പ്രവർത്തനങ്ങൾ . ഒരു ആസിഡും ലോഹ ഹൈഡ്രോക്ളോറിക് ബേസും തമ്മിൽ പ്രവർത്തിച്ചു ജലവും ലാവണവും ലഭിക്കുന്ന നിർവീരീകരണ രാസ പ്രവർത്തനങ്ങൾ ഇവക്കു ഉദാഹരണമാണ് ഉദാഹരണം : HCl+NaOH=NaCl+ H2O HCl=ഹൈഡ്രോ ക്ളോറിക് ആസിഡ് NaOH=സോഡിയം ഹൈഡ്രോക്‌സൈഡ് NaCl=സോഡിയം ക്ളോറൈഡ് H2O =ജലം 4.ആദേശ രാസ പ്രവർത്തനങ്ങൾ : സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്ന പ്രവർത്തനങ്ങളെ ആദേശ രാസ പ്രവർത്തനങ്ങൾ എന്ന് വിളിക്കുന്നു ഉദാഹരണം 1.ഒരു ടെസ്റ്റ് ട്യൂബിൽ 5ML നേർപ്പിച്ച ഹൈഡ്രോ ക്ളോറിക്കാസിഡ് [HCL]എടുത്ത് അതിൽ അൽപ്പം സിങ്ക് [ZN]തരികൾ ഇട്ടതിനു ശേഷം ടെസ്റ്റ് ട്യൂബിന്റെ വായ ഭാഗത്തു കത്തിച്ച തീപ്പെട്ടിക്കൊള്ളി കൊണ്ടു വരിക നിരീക്ഷണ ഫലം : പോപ്പ് ശബ്ദത്തോടെ കത്തുന്നു പരിണമിച്ച മൂലകം ഹൈഡ്രോജെൻ Zn+2HCl=ZnCl2+H2


Related Questions:

പാൽ തൈരാകുന്നത്___________________മാറ്റത്തിനു ഉദാഹരണമാണ്
സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്ന പ്രവർത്തനങ്ങളെ ________________എന്ന് വിളിക്കുന്നു
വായുവിലെ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ ജ്വലിക്കുന്ന ഫോസ്ഫറസ് ?
വളരെയധികം കാലം വായുവിൽ തുറന്നു വെക്കാനാകുന്ന ഫോസ്ഫറസ് ?
ദ്രാവക ഗ്യാസോലൈൻ ജ്വലിക്കുന്നതിനേക്കാൾ സ്ഫോടനാത്മകമായ ഗ്യാസോലിൽ ബാഷ്പ്പം ജ്വലിക്കുന്നത്തിന്റെ കാരണം അഭികാരകങ്ങളുടെ ___________ആണ് .?