Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കടുപ്പം കുറഞ്ഞ ധാതു

Aവ്രജം

Bടോപ്പാസ്

Cക്വാർട്സ്

Dടാൽക്

Answer:

D. ടാൽക്

Read Explanation:

ലോകത്ത് ഏറ്റവും കാഠിന്യം (Hardness) കുറഞ്ഞ ധാതു ടാൽക് (Talc) ആണ്.

ധാതുക്കളുടെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന മോസ് സ്കെയിൽ (Mohs Scale) പ്രകാരം ടാൽക്കിന്റെ അളവ് 1 ആണ്. ഇതിനെ നഖം കൊണ്ട് പോറാൻ (scratch) സാധിക്കും അത്രയും മൃദുവായ ധാതുവാണിത്.

  • ഏറ്റവും കാഠിന്യം കുറഞ്ഞ ധാതു: ടാൽക് (Talc).

  • ഏറ്റവും കാഠിന്യം കൂടിയ ധാതു: വജ്രം (Diamond) - ഇതിന്റെ മോസ് സ്കെയിൽ മൂല്യം 10 ആണ്.

  • ടാൽക്കം പൗഡർ: നമ്മൾ ഉപയോഗിക്കുന്ന ടാൽക്കം പൗഡർ നിർമ്മിക്കുന്നത് ഈ ധാതുവിൽ നിന്നാണ്.

പ്രധാന  ധാതുക്കളെ അവയുടെ കാഠിന്യത്തിന്റെ തോതനുസരിച്ച് ആരോഹണ ക്രമമായി രേഖപ്പെടുത്തിയിരിക്കുന്നു:

  1. ടാൽക്

  2. ജിപ്സം

  3. കാൽസൈറ്റ്

  4. ഫ്ളൂറൈറ്റ്

  5. അപ്പറ്റൈറ്റ്

  6. ഫെൽസ്‌പാർ.

  7. ക്വാർട്ട്സ്

  8. ടൊപാസ്

  9. കൊറണ്ടം.

  10. വജ്രം


Related Questions:

V -രൂപതാഴ്വരകള്‍ സൃഷ്ടിക്കപ്പെടുന്നത്‌ നദിയുടെ ഏതുഘട്ടത്തില്‍ വെച്ചാണ്‌ ?
'പാൻജിയ' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചയാൾ.

താഴെ പറയുന്നവയിൽ ഉഷ്ണ മരുഭൂമിയിലെ ഗോത്രവർഗ്ഗങ്ങൾ ഏതെല്ലാം?

  1. കുബു
  2. ബുഷ്മെൻ
  3. ദയാക
  4. ത്വാറെക്

    സൺ സിൻക്രോണസ് ഉപഗ്രഹങ്ങളെ കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?

    1. 700 - 900 km അൾട്ടിറ്റ്യൂഡ്
    2. 24 മണിക്കൂർ പരിചക്രമണ പിരീഡ് 
    3. ഭൂവിഭവ സംബന്ധിച്ച്  പ്രയോജനം 
      ' ഐസോഹാ ലൈൻസ് ' എന്നാൽ ഒരോപോലുള്ള _____ നെ ബന്ധിപ്പിക്കുന്ന വരകളാണ്.