ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാവുന്ന കുറ്റം:
Aഡ്രൈവർ പുകവലിച്ചു കൊണ്ട് പബ്ലിക് സർവ്വീസ് വാഹനം ഓടിക്കുക
Bയാത്രക്കാരെ തട്ടിക്കൊണ്ടുപോകുക
Cഗൂഡ്‌സ് വാഹനങ്ങളിൽ അമിതഭാരം കയറ്റുക
Dമുകളിൽ പറഞ്ഞിരിക്കുന്ന എല്ലാം
Answer:
D. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാം
Read Explanation:
Central Motor Vehicle Rules, 1989 ലെ റെഗുലേഷൻ 21 ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാവുന്ന കുറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു :
ഇത് പ്രകാരം ഇനി പറയുന്ന കാരണങ്ങളിൻമേൽ ലൈസൻസുള്ള വ്യക്തി, അയോഗ്യനാക്കപ്പെടുന്നു:
- മോട്ടോർ വാഹനങ്ങൾ മോഷ്ടിക്കുക
- യാത്രക്കാർക്കു നേരെയുള്ള അക്രമം
- യാത്രക്കാരുടെ സാമഗ്രികളുടെ കവർച്ച
- ചരക്കു വാഹനത്തിലെ ചരക്ക് മോഷ്ടിക്കുക
- ഏതെങ്കിലും നിയമ പ്രകാരം നിരോധിച്ച ചരക്ക് കടത്തുക
- ഒരു ട്രാൻസ്പോർട്ട് വാഹനമോടിക്കുന്ന ഡ്രൈവർ, അദ്ദേഹത്തിന്റെ ശ്രദ്ധ നഷ്ടപ്പെടുന്ന രീതിയിലുള്ള പ്രവൃത്തികൾ ചെയ്യുക
- യാത്രക്കാരെ തട്ടിക്കൊണ്ടു പോവുക
- ചരക്ക് വണ്ടിയിൽ അമിതമായി ചരക്ക് കയറ്റുക
- കാശിനോ, അല്ലാതെയോ ചരക്കു വാഹനത്തിന്റെ ഡ്രൈവർ, കാബിനിൽ കൊള്ളാവുന്നതിനുമപ്പുറം ആളുകളെ കയറ്റുക, അല്ലെങ്കിൽ വാഹനത്തിനു പുറത്ത് ആൾക്കാരെ കയറ്റുക
- മോട്ടോർ വാഹന നിയമത്തിന്റെ 134-ാം വകുപ്പിന്റെ ലംഘനം
- അധികാരപ്പെട്ട വ്യക്തി നിർത്താൻ സിഗ്നൽ കാണിച്ചിട്ടും, നിർത്താതിരുന്നാൽ
- യാത്രക്കാർ, ചരക്ക് കയറ്റുമതി ചെയ്യുന്നവർ, ചരക്ക് വിതരണം ചെയ്യുന്നവർ എന്നിവരോട് മോശമായി പെരുമാറുക
- പബ്ലിക് സർവ്വീസ് വാഹനം ഓടിക്കുമ്പോൾ പുകവലിക്കുക
- റോഡ് ഉപയോക്താക്കൾക്കും, യാത്രക്കാർക്കും ശല്യമാകുന്ന രീതിയിൽ വാഹനം പൊതുസ്ഥലത്ത് ഉപേക്ഷിച്ച് പോവുക
- ഏതെങ്കിലും ഒരു വ്യക്തി, മറ്റൊരു വാഹനത്തിൽ കയറുന്നതിലോ, കയറാൻ തയ്യാറെടുക്കുന്നതിലോ ഇടപെടുക