App Logo

No.1 PSC Learning App

1M+ Downloads

കേണൽ മൺറോയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതു? 

1. തിരുവിതാംകൂറിലെ ആദ്യ റസിഡന്റ് ദിവാൻ 

2.  ചട്ടവരിയോലകൾ എന്ന നിയമസംഹിത തയ്യാറാക്കി 

3.   വേലുത്തമ്പിദളവയുടെ മരണശേഷം ദിവാനായ വ്യക്തി.

4.  റാണി ഗൗരി പാർവതിയുടെ കാലത്താണ് തിരുവിതാംകൂർ ദിവാനായി ചുമതലയേറ്റത് 

A2, 4 തെറ്റ്

B3, 4 തെറ്റ്

C4 മാത്രം തെറ്റ്

Dഎല്ലാം ശരി

Answer:

B. 3, 4 തെറ്റ്

Read Explanation:

തിരുവിതാംകൂർ ദിവാനായിരുന്ന ഉമ്മിണിത്തമ്പിക്ക് ശേഷം ആണ് മണ്‍റോ, തിരുവിതാംകൂറിലെ ദിവാന്‍ ആകുന്നത്.കേണല്‍ മണ്‍റോ തിരുവിതാംകൂറിലെ ദിവാനും റസിഡന്റും ആയിരുന്നത്‌ റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലഘട്ടത്തിലാണ്.


Related Questions:

വൈക്കം സത്യാഗ്രഹം അവസാനിപ്പിച്ചത് ആരുടെ കാലത്താണ് ?
തിരുവനന്തപുരത്ത് റേഡിയോ നിലയം, എഞ്ചിനീയറിംഗ് കോളേജ് എന്നിവ സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
കൊച്ചിയിലെ നാണയങ്ങളിൽ ഏറ്റവും പഴക്കമുള്ളത് ഏതാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തിരുവിതാംകൂറുമായി ബന്ധപ്പെട്ട്  ശരിയായവ തിരഞ്ഞെടുക്കുക?

(i) തിരുവിതാംകൂറിന്റെ ദേശീയ ഗാനമാണ് വഞ്ചിക്ഷമംഗലം

(ii) ചട്ടയോലകളാണ് തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിത

(iii) കേരളത്തിലെ ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത് തിരുവിതാംകൂറിലാണ് 

(iv) തിരുവിതാംകൂർ രാജകുടുംബത്തിലെ കുഞ്ഞുങ്ങളുടെ ജനനവുമായി ബന്ധപെട്ടു നടത്തിയിരുന്ന  ചടങ്ങാണ് ഹിരണ്യ ഗർഭം

മുല്ലപ്പെരിയാർ പാട്ടക്കരാറിനെ എൻ്റെ ഹൃദയരക്തം കൊണ്ടാണ് എഴുതുന്നത് എന്ന് വിശേഷിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?