App Logo

No.1 PSC Learning App

1M+ Downloads

തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി ആയിരുന്ന ചിത്തിര തിരുനാളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.തിരുവിതാംകൂറിൽ ഒരു ഭൂപണയ ബാങ്ക് സ്ഥാപിച്ച ഭരണാധികാരി.

2.ഗ്രാമീണ വികസനത്തെ മുൻനിർത്തിക്കൊണ്ട് തിരുവിതാംകൂറിൽ വില്ലേജ് യൂണിയൻ ആക്ട് കൊണ്ടുവന്ന ഭരണാധികാരി.

3.ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂര്‍ രാജാവ്.

4.രണ്ടാം തൃപ്പടിദാനം നടത്തിയ മഹാരാജാവ്.

A3 മാത്രം.

B2,3 മാത്രം.

C1 മാത്രം.

D4 മാത്രം.

Answer:

D. 4 മാത്രം.

Read Explanation:

1932 ൽ തിരുവിതാംകൂറിൽ ഒരു ഭൂപണയബാങ്ക് സ്ഥാപിച്ചത് ശ്രീചിത്തിരതിരുനാൾ ആണ്. സമുദ്രയാത്ര നടത്തിയ ആദ്യത്തെ തിരുവിതാംകൂർ ഭരണാധികാരി ശ്രീചിത്തിരതിരുനാൾ ആയിരുന്നു.ഗ്രാമീണ വികസനത്തെ മുൻനിർത്തിക്കൊണ്ട് തിരുവിതാംകൂറിൽ വില്ലേജ് യൂണിയൻ ആക്ട് കൊണ്ടുവന്ന ഭരണാധികാരിയും ഇദ്ദേഹമാണ്. രണ്ടാം തൃപ്പടിദാനം നടത്തിയ മഹാരാജാവ് ധർമ്മരാജ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാർത്തികതിരുനാൾ രാമവർമ്മയാണ്.മാർത്താണ്ഡവർമ്മ ഒന്നാം തൃപ്പടി ദാനം നടത്തിയശേഷം അധികാരത്തിലെത്തിയ അനന്തരവൻ കാർത്തികതിരുനാൾ മഹാരാജാവ് അദ്ദേഹത്തിന്റെ ശ്രമഫലമായി തിരുവിതാംകൂറിൽ കൂട്ടിച്ചേർത്ത സ്ഥലങ്ങൾകൂടി 1766 ജൂല.യിൽ (941 മിഥുനം 23) ശ്രീപദ്മനാഭസ്വാമി തൃപ്പടിയിൽ സമർപ്പിച്ചു.


Related Questions:

Who established a Huzur court in Travancore?
താഴെ കൊടുത്തിരിക്കുന്നവയിൽ ആയില്യം തിരുനാൾ മഹാരാജാവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത് ?
1736 ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്നു മരിച്ച കൊട്ടാരക്കര രാജാവ് ആര് ?
കഥകളിയുടെ ഉന്നമനത്തിനായി കൊട്ടാരം കഥകളിയോഗം സംഘടിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
നേപ്പിയർ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത തിരുവിതാംകൂർ ഭരണാധികാരി ആര് ?