App Logo

No.1 PSC Learning App

1M+ Downloads

ഇനിപ്പറയുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന കണ്ടെത്തി എഴുതുക.

  1. വൈക്കം സത്യാഗ്രഹം
  2. കുറിചിയ  കലാപം
  3. ചാനാർ കലാപം
  4. പട്ടിണി ജാഥ 

A2,3,1,4

B1,3,2,4

C1,4,2,3

D1,2,4,2

Answer:

A. 2,3,1,4

Read Explanation:

കുറിച്യ കലാപം 

  • ബ്രിട്ടീഷുകാർ വയനാട്ടിൽ മേധാവിത്വം ഉറപ്പിക്കുന്നതിനെതിരെ അവിടെയുള്ള ആദിവാസി വിഭാഗം നടത്തിയ ലഹള 
  • വർഷം -1812 
  • നേതൃത്വം നൽകിയത് -രാമൻ നമ്പി 
  • ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗകലാപം 
  • ലഹളയുടെ മുദ്രാവാക്യം -'വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക' 

ചാന്നാർ ലഹള :

  • കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം
  • ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം 
  • ചാന്നാർ ലഹളയുടെ മറ്റ് പേരുകൾ :
    • മേൽമുണ്ട് സമരം
    • മാറുമറയ്ക്കൽ സമരം
    • ശീല വഴക്ക്
    • മേൽശീല കലാപം
    • നാടാർ ലഹള
  • ഒന്നാം ചാന്നാർ ലഹള നടന്നത് : 1822
  • മേൽമുണ്ട് ധരിക്കുന്നതിനു വേണ്ടിയുള്ള സമരം ആരംഭിച്ച വർഷം 1822
  • ചാന്നാർ ലഹള നടന്ന വർഷം 1859
  • ചാന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത് : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
  • എല്ലാ ജാതിയിൽ പെട്ട സ്ത്രീകള്ക്കും മേൽവസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം : 1859 ജൂലൈ 26
  • മദ്രാസ് ഗവർണർ ലോർഡ് ഹാരിസന്റെ  നിർദേശപ്രകാരമാണ് തിരുവിതാംകൂർ രാജാവ് ഉത്തരവിറക്കിയത്
  • ചാന്നാർ ലഹളക്ക് പ്രചോദനമായ ആത്മീയ നേതാവ് : അയ്യാ വൈകുണ്ഠ സ്വാമികൾ. 

വൈക്കം സത്യാഗ്രഹം

  • വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ അവർണ്ണ ഹിന്ദുക്കൾക്ക് കൂടി പ്രവേശനം അനുവദിക്കുന്നതിന് വേണ്ടി ആരംഭിച്ച സത്യാഗ്രഹം
  • ഇന്ത്യയിൽ അയിത്തത്തിന് എതിരെ നടന്ന ആദ്യത്തെ സംഘടിത സമരം 
  • വൈക്കം സത്യാഗ്രഹം നടന്ന  കാലഘട്ടം : 1924 മാർച്ച് 30  -  1925 നവംബർ 23
  • വൈക്കം സത്യാഗ്രഹം നടന്ന ജില്ല : കോട്ടയം ജില്ല
  • 1923ലെ  കാക്കിനട കോൺഗ്രസ് സമ്മേളനത്തിൽ വച്ച് ടി.കെ മാധവൻ, അയിത്തത്തിനെതിരെ അവതരിപ്പിച്ച പ്രമേയത്തെ പിന്തുടർന്ന് നടന്ന സമരം
  • ടി കെ മാധവൻ, മന്നത്ത് പത്മനാഭൻ, സി വി കുഞ്ഞിരാമൻ, കേളപ്പൻ തുടങ്ങിയ സുപ്രധാന നേതാക്കൾ ഈ സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. 
  • 1924 മാർച്ച് 30 -ന് കുഞ്ഞാപ്പി,  ബാഹുലേയൻ,  ഗോവിന്ദപ്പണിക്കർ എന്നിവരാണ് വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. 
  • സമരം 603 ദിവസം നീണ്ടുനിന്നു.
  • ക്ഷേത്രത്തിന്റെ കിഴക്കേനട ഒഴികെയുള്ള നിരത്തുകൾ ജാതിഭേദമന്യേ എല്ലാവർക്കും തുറന്നുകൊടുക്കാൻ ഉത്തരവ് വന്നതോടെ 1925 നവംബർ 23ന് സമരം  അവസാനിപ്പിച്ചു.

പട്ടിണിജാഥ

  • 1936 ജൂലായിൽ എ.കെ.ജി.യുടെ നേതൃത്വത്തിൽ മദിരാശിയിലേക്ക് 'പട്ടിണിജാഥ' നയിച്ചു
  • കർഷകത്തൊഴിലാളി പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പട്ടിണി എന്നിവ ജനശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമുണ്ടാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കാനുമായിരുന്നു ഈ ജാഥ.
  • 32 പേർ എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് കാൽനടയായി ചെന്നൈയിലെത്തി.

Related Questions:

The captain of the volunteer group of Guruvayoor Satyagraha was:
മലയാളി മെമ്മോറിയലിൽ ആദ്യമായി ഒപ്പുവെച്ച വ്യക്തിയാര്?
The secret journal published in Kerala during the Quit India Movement is?
The slogan "American Model Arabi Kadalil" is related with?
നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതാര്?