ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തിൽ പങ്കെടുത്ത ഗോത്രവിഭാഗക്കാർ ?
Aഇരുളർ, കണികർ
Bമലയർ, മുതുവർ
Cകുറിച്യർ, കുറുമ്പർ
Dവേടർ, ഉള്ളാടർ
Answer:
C. കുറിച്യർ, കുറുമ്പർ
Read Explanation:
കുറിച്യകലാപം
ബ്രിട്ടീഷുകാരുടെ ചൂഷണത്തിനെതിരെ വയനാട്ടിൽ നടന്ന ഗോത്രകലാപം
വയനാട്ടിലെ ഗോത്രജനതയായ കുറിച്യരും കുറുമ്പരുമാണു കലാപം നടത്തിയത്.
1812 ൽ നടന്ന ഈ കലാപത്തിന്റെ കാരണങ്ങൾ :
ബ്രിട്ടീഷുകാർ അമിതനികുതി ചുമത്തിയത്.
നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്.
നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.
കലാപം നടന്നത് കുറിച്യ നേതാവായ രാമൻനമ്പിയുടെ നേതൃത്വത്തിലായിരുന്നു.
ഗോത്രജനതയ്ക്ക് പുറമെ മറ്റു വിഭാഗങ്ങളും കലാപത്തിൽ പങ്കാളികളായി.
കലാപം അടിച്ചമർത്തിയ ബ്രിട്ടീഷുകാർ രാമനമ്പിയെ പിടികൂടി വധിച്ചു.
"ഒരുമാസം കൂടി പിടിച്ചുനിൽക്കാൻ കലാപകാരികൾക്ക് കഴിയുമായിരുന്നുവെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിലായേനേ" എന്ന് കലാപത്തെക്കുറിച്ച് പറഞ്ഞത് : തലശ്ശേരിയിലെ സബ് കലക്‌ടർ ടി.എച്ച്. ബേബർ