App Logo

No.1 PSC Learning App

1M+ Downloads

പാലക്കാട് ചുരവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ കണ്ടെത്തുക:

1.കേരളത്തിൽനിന്നും തെക്കുപടിഞ്ഞാറൻ മൺസൂണിനെ  തമിഴ്നാട്ടിലേക്കും തമിഴ്നാട്ടിൽനിന്നുള്ള ഉഷ്ണക്കാറ്റിനെ  കേരളത്തിലേക്കും കടത്തിവിടുന്നത് പാലക്കാട് ചുരം ആണ്.

2.പാലക്കാടിനെയും കോയമ്പത്തൂരിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ചുരമാണ് പാലക്കാട് ചുരം.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്.

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്.

Read Explanation:

പാലക്കാട് ജില്ലയെ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 41 കീ. മീ. വീതിയുള്ള ഒരു സമതലപ്രദേശമാണ് പാലക്കാട് ചുരം.സധാരണചുരങ്ങളിൽ കാണാറുള്ളതുപോലെ കുത്തനെയുള്ള കയറ്റിറക്കങ്ങളോ ഇടുക്കമേറിയ മലമ്പാതകളോ ഇവിടെയില്ല. കേരളക്കരയ്ക്കും ഇന്നത്തെ തമിഴനാടിന്നുമിടയിൽ പ്രാചീനകാലം മുതൽ നടന്നുപോന്നിട്ടുള്ള എല്ലാ മനുഷ്യപ്രയാണങ്ങളുടേയും വ്യാപാരസംരംഭങ്ങളുടേയും ഒരു പ്രധാനമാർഗ്ഗം ഇതു വഴിക്കാണ്.കേരളത്തിൽനിന്നും തെക്കുപടിഞ്ഞാറൻ മൺസൂണിനെ തമിഴ്നാട്ടിലേക്കും തമിഴ്നാട്ടിൽനിന്നുള്ള ഉഷ്ണക്കാറ്റിനെ കേരളത്തിലേക്കും കടത്തിവിടുന്നത് പാലക്കാട് ചുരം ആണ്.


Related Questions:

വയനാട് കുടക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മേഖലയിലെ ഭാഗം അറിയപ്പെടുന്നത്?
കേരളത്തിൽ എവിടെയാണ് പാപനാശം ബീച്ച്?
കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?
കേരളത്തിലെ ഭൂപ്രകൃതിയിൽ പെടാത്തത് ഏത്?

കേരളത്തിന്റെ ഭൂപ്രകൃതി സവിശേഷതകളിൽ ശരി ഏത് ?

  1. അക്ഷാംശം 8°18' വടക്കുമുതൽ 12°48' വടക്കുവരെ
  2. രേഖാംശം 74°52' കിഴക്കുമുതൽ 77°22' കിഴക്കുവരെ
  3. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തിരിക്കാം