App Logo

No.1 PSC Learning App

1M+ Downloads

ചട്ടമ്പിസ്വാമികളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു പേട്ടയിൽ രാമൻപിള്ള ആശാൻ ആയിരുന്നു.

2.രാമൻപിള്ള ആശാൻൻ്റെ ഗുരുകുലത്തിലെ വിദ്യാർത്ഥികളുടെ പ്രതിനിധിയായും അവരെ നിയന്ത്രിക്കുന്നതിനായയും  കുഞ്ഞൻപിള്ള എന്ന ബാല്യകാലനാമം ഉണ്ടായിരുന്ന ചട്ടമ്പിസ്വാമിയെ മോണിറ്റർ ആയി നിയോഗിച്ചു.

3.അങ്ങനെയാണ് 'ചട്ടമ്പി' എന്ന വിശേഷണം സ്വാമികൾക്ക് ലഭിച്ചത്

A1,3

B1,2

C2,3

D1,2,3

Answer:

D. 1,2,3

Read Explanation:

കുഞ്ഞൻ പിള്ള എന്ന വിളിപ്പേരുണ്ടായിരുന്ന ചട്ടമ്പിസ്വാമികൾ പതിനഞ്ചു വയസുള്ളപ്പോൾ പേട്ടയിൽ രാമൻപിള്ള ആശാൻ എന്ന പണ്ഡിതന്റെ പാഠശാലയിൽ ചേർന്നു. ആശാൻ കുഞ്ഞൻ പിള്ളയെ പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചു. 'ചട്ടമ്പി' എന്നാൽ ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ-നേതാവ് എന്നാണ് അർത്ഥം. ഇതോടെ കുഞ്ഞൻപിള്ള ചട്ടമ്പി എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് മുതിർന്നപ്പോഴും 'ചട്ടമ്പി' എന്ന സ്ഥാനപ്പേർ പേരിനൊപ്പം കൂടി.


Related Questions:

താഴെ നൽകിയിരിക്കുന്ന സൂചനകളിൽ നിന്ന് നവോത്ഥാന നായകനെ തിരിച്ചറിയുക:

1."സംഘടനകൊണ്ട് ശക്തരാകൂ, വിദ്യകൊണ്ട് പ്രബുദ്ധരാകൂ." എന്ന് പ്രസ്താവിച്ച നവോത്ഥാന നായകൻ.

2.ഇദ്ദേഹത്തെ 1922ൽ  രവീന്ദ്രനാഥ ടാഗോർ സന്ദർശിക്കുകയുണ്ടായി.

3.''ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു", എന്ന് ഇദ്ദേഹവുമായുള്ള കൂടികാഴ്ചയെപ്പറ്റി ദീനബന്ധു സി.എഫ്.ആൻഡ്രൂസ് വർണ്ണിച്ചു.

4.ഇദ്ദേഹത്തെ ''രണ്ടാം ബുദ്ധൻ'' എന്ന് മഹാകവി ജി.ശങ്കരക്കുറുപ്പ് വിശേഷിപ്പിച്ചു.

താഴെ തന്നിരിക്കുന്നവയിൽ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

|. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് വൈകുണ്ഠസ്വാമികൾ ആണ്.

|| .വയോജന വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടു വന്ന  നവോത്ഥാന നായകനാണ് ഇദ്ദേഹം . 

സ്വദേശാഭിമാനി കെ.രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് എപ്പോൾ?
സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യ മഹിളാ സഭ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?
ഈ. വി. രാമസ്വാമി നായ്ക്കരുമായി ബന്ധപ്പെട്ട സത്യാഗ്രഹം