താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ കാലഗണനാക്രമം ഏത് ?
i. വൈക്കം സത്യാഗ്രഹം
ii. ചാന്നാർ ലഹള
iii. ക്ഷേത്രപ്രവേശന വിളംബരം
iv. മലബാർ കലാപം
Ai, ii, iv, iii
Bii, iv, i, iii
Civ, ii, i, iii
Dii, i, iv, iii
Answer:
B. ii, iv, i, iii
Read Explanation:
ചാന്നാർ ലഹള :
- കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം
- ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം
- ചാന്നാർ ലഹളയുടെ മറ്റ് പേരുകൾ :
- മേൽമുണ്ട് സമരം
- മാറുമറയ്ക്കൽ സമരം
- ശീല വഴക്ക്
- മേൽശീല കലാപം
- നാടാർ ലഹള
- ചാന്നാർ ലഹള നടന്ന വർഷം 1859
- ചാന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത് : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
- എല്ലാ ജാതിയിൽ പെട്ട സ്ത്രീകള്ക്കും മേൽവസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം : 1859 ജൂലൈ 26
- മദ്രാസ് ഗവർണർ ലോർഡ് ഹാരിസന്റെ നിർദേശപ്രകാരമാണ് തിരുവിതാംകൂർ രാജാവ് ഉത്തരവിറക്കിയത്
- ചാന്നാർ ലഹളക്ക് പ്രചോദനമായ ആത്മീയ നേതാവ് : അയ്യാ വൈകുണ്ഠ സ്വാമികൾ.
മലബാർ കലാപം (മാപ്പിള ലഹള )
- ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം
- മലബാർ കലാപം ആരംഭിച്ചത് - 1921
- മലബാർ കലാപം ആരംഭിച്ച സ്ഥലം - പൂക്കോട്ടൂർ
- മലബാർ കലാപത്തിന്റെ പെട്ടന്നുണ്ടായ കാരണം - പൂക്കോട്ടൂർ കലാപം
- പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ആയ വടക്കേ വീട്ടിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് പൂക്കോട്ടൂർ കലാപം പൊട്ടിപ്പുറപ്പെട്ടത് - 1921 ആഗസ്റ്റ്
- മലബാർ കലാപത്തിന്റെ പ്രധാന കേന്ദ്രം - തിരൂരങ്ങാടി
- മലബാർ കലാപത്തിന്റെ നേതാക്കൾ - വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ,സീതി കോയതങ്ങൾ , അലി മുസലിയാർ
- മലബാർ ലഹളയുടെ താൽക്കാലിക വിജയത്തിന് ശേഷം ഭരണാധിപനായി അവരോധിക്കപ്പെട്ടത് - അലി മുസലിയാർ
വൈക്കം സത്യാഗ്രഹം:
- വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ അവർണ്ണ ഹിന്ദുക്കൾക്ക് കൂടി പ്രവേശനം അനുവദിക്കുന്നതിന് വേണ്ടി ആരംഭിച്ച ഐതിഹാസിക സമരം
- ഇന്ത്യയിൽ അയിത്തത്തിന് എതിരെ നടന്ന ആദ്യത്തെ സംഘടിത സമരം
- വൈക്കം സത്യാഗ്രഹം കാലഘട്ടം : 1924 മാർച്ച് 30 - 1925 നവംബർ 23
- സത്യാഗ്രഹം നടന്ന ജില്ല : കോട്ടയം ജില്ല
- പ്രധാന നേതാവ് : ടി കെ മാധവൻ
- വൈക്കം ക്ഷേത്രത്തിലെ കിഴക്കേനട ഒഴികെയുള്ള നിരത്തുകൾ ജാതിമതഭേദമന്യേ എല്ലാവർക്കും തുറന്നുകൊടുക്കാൻ ഉത്തരവായത് : 1925 നവംബർ 23
- വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി : ചിറ്റേടത്ത് ശങ്കുപ്പിള്ള
ക്ഷേത്ര പ്രവേശന വിളംബരം (Temple Entry Proclamation)
- ജാതിമതഭേദമില്ലാതെ തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിളംബരം
- ഈ വിളംബരം ശ്രീ ചിത്തിര തിരുനാൾ 1936 നവംബർ 12-ന് പുറപ്പെടുവിച്ചു.
- ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ ശ്രീ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി - സർ സി.പി.രാമസ്വാമി അയ്യർ
- ക്ഷേത്രപ്രവേശന വിളംബരം എഴുതിത്തയ്യാറാക്കിയത് - ഉള്ളൂർ എസ് പരമേശ്വരയ്യർ
- 'ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട','കേരളത്തിന്റെ മാഗ്നാകാർട്ട' എന്നിങ്ങനെയെല്ലാം ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിക്കുന്നു
- 'ആധുനിക കാലത്തെ മഹാത്ഭുതം', 'ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ ആധികാരികരേഖയായ സ്‌മൃതി' എന്നിങ്ങനെ വിളംബരത്തെ വിശേഷിപ്പിച്ചത് - ഗാന്ധിജി
- ഗാന്ധിജി തന്റെ അവസാന കേരളം സന്ദർശനത്തെ "ഒരു തീർത്ഥാടനം" എന്ന് വിശേഷിപ്പിക്കാൻ കാരണം ക്ഷേത്രപ്രവേശന വിളംബരമാണ്
- 1936-ൽ തിരുവിതാംകൂറിൽ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനികകാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് വിശേഷിപ്പിച്ചത് - സി. രാജഗോപാലാചാരി
- ഈ വിളംബരത്തെ തിരുവിതാംകൂറിന്റെ 'സ്പിരിച്വൽ മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിച്ചത് - ടി.കെ.വേലുപ്പിള്ള