താഴെ പറയുന്ന സംഭവങ്ങളെ കാലഗണന പ്രകാരം ക്രമീകരിക്കുക.
1) വൈക്കം സത്യാഗ്രഹം
2) ചാന്നാർ ലഹള
3) പാലിയം സത്യാഗ്രഹം
4) ക്ഷേത്ര പ്രവേശന വിളംബരം
A1, 2, 3, 4
B2, 1, 4, 3
C4, 3, 2, 1
D3, 2, 1, 4
Answer:
B. 2, 1, 4, 3
Read Explanation:
ചാന്നാർ ലഹള :
- കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം
- ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം
- ചാന്നാർ ലഹളയുടെ മറ്റ് പേരുകൾ :
- മേൽമുണ്ട് സമരം
- മാറുമറയ്ക്കൽ സമരം
- ശീല വഴക്ക്
- മേൽശീല കലാപം
- നാടാർ ലഹള
- ഒന്നാം ചാന്നാർ ലഹള നടന്നത് : 1822
- മേൽമുണ്ട് ധരിക്കുന്നതിനു വേണ്ടിയുള്ള സമരം ആരംഭിച്ച വർഷം 1822
- ചാന്നാർ ലഹള നടന്ന വർഷം 1859
- ചാന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത് : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
- എല്ലാ ജാതിയിൽ പെട്ട സ്ത്രീകള്ക്കും മേൽവസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം : 1859 ജൂലൈ 26
- മദ്രാസ് ഗവർണർ ലോർഡ് ഹാരിസന്റെ നിർദേശപ്രകാരമാണ് തിരുവിതാംകൂർ രാജാവ് ഉത്തരവിറക്കിയത്
- ചാന്നാർ ലഹളക്ക് പ്രചോദനമായ ആത്മീയ നേതാവ് : അയ്യാ വൈകുണ്ഠ സ്വാമികൾ.
വൈക്കം സത്യാഗ്രഹം
- വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ അവർണ്ണ ഹിന്ദുക്കൾക്ക് കൂടി പ്രവേശനം അനുവദിക്കുന്നതിന് വേണ്ടി ആരംഭിച്ച സത്യാഗ്രഹം
- ഇന്ത്യയിൽ അയിത്തത്തിന് എതിരെ നടന്ന ആദ്യത്തെ സംഘടിത സമരം
- വൈക്കം സത്യാഗ്രഹം നടന്ന കാലഘട്ടം : 1924 മാർച്ച് 30 - 1925 നവംബർ 23
- വൈക്കം സത്യാഗ്രഹം നടന്ന ജില്ല : കോട്ടയം ജില്ല
- 1923ലെ കാക്കിനട കോൺഗ്രസ് സമ്മേളനത്തിൽ വച്ച് ടി.കെ മാധവൻ, അയിത്തത്തിനെതിരെ അവതരിപ്പിച്ച പ്രമേയത്തെ പിന്തുടർന്ന് നടന്ന സമരം
- ടി കെ മാധവൻ, മന്നത്ത് പത്മനാഭൻ, സി വി കുഞ്ഞിരാമൻ, കേളപ്പൻ തുടങ്ങിയ സുപ്രധാന നേതാക്കൾ ഈ സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.
- 1924 മാർച്ച് 30 -ന് കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നിവരാണ് വൈക്കം സത്യാഗ്രഹം ആരംഭിച്ചത്.
- സമരം 603 ദിവസം നീണ്ടുനിന്നു.
- ക്ഷേത്രത്തിന്റെ കിഴക്കേനട ഒഴികെയുള്ള നിരത്തുകൾ ജാതിഭേദമന്യേ എല്ലാവർക്കും തുറന്നുകൊടുക്കാൻ ഉത്തരവ് വന്നതോടെ 1925 നവംബർ 23ന് സമരം അവസാനിപ്പിച്ചു.
ക്ഷേത്ര പ്രവേശന വിളംബരം (Temple Entry Proclamation)
- ജാതിമതഭേദമില്ലാതെ തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിളംബരം
- ഈ വിളംബരം ശ്രീ ചിത്തിര തിരുനാൾ തന്റെ 25-ാം ജന്മദിനത്തിൽ, അതായത് 1936 നവംബർ 12-ന് പുറപ്പെടുവിച്ചു.
- തിരുവിതാംകൂറിലും പിന്നീട് കേരളമാകെയും സാമൂഹിക - സാംസ്‌കാരിക പുരോഗതിക്കു വഴിതെളിയിച്ച അതിപ്രധാനമായൊരു നാഴികക്കല്ലായി ഈ വിളംബരം മാറി.
- ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ ശ്രീ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി - സർ സി.പി.രാമസ്വാമി അയ്യർ
- ക്ഷേത്രപ്രവേശന വിളംബരം എഴുതിത്തയ്യാറാക്കിയത് - ഉള്ളൂർ എസ് പരമേശ്വരയ്യർ
- 'ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട','കേരളത്തിന്റെ മാഗ്നാകാർട്ട' എന്നിങ്ങനെയെല്ലാം ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിക്കുന്നു
- 'ആധുനിക കാലത്തെ മഹാത്ഭുതം', 'ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ ആധികാരികരേഖയായ സ്‌മൃതി' എന്നിങ്ങനെ വിളംബരത്തെ വിശേഷിപ്പിച്ചത് - ഗാന്ധിജി
- ഗാന്ധിജി തന്റെ അവസാന കേരളം സന്ദർശനത്തെ "ഒരു തീർത്ഥാടനം" എന്ന് വിശേഷിപ്പിക്കാൻ കാരണം ക്ഷേത്രപ്രവേശന വിളംബരമാണ്
- 1936-ൽ തിരുവിതാംകൂറിൽ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനികകാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് വിശേഷിപ്പിച്ചത് - സി. രാജഗോപാലാചാരി
- ഈ വിളംബരത്തെ തിരുവിതാംകൂറിന്റെ 'സ്പിരിച്വൽ മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിച്ചത് - ടി.കെ.വേലുപ്പിള്ള
പാലിയം സത്യാഗ്രഹം
- കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസര റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സത്യാഗ്രഹം
- സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം
- 1947 ഡിസംബർ 4 ന് സി.കേശവൻ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്തു.
- സത്യാഗ്രഹികളെ നേരിടാൻ സർക്കാർ മർദ്ദനമുറകൾ സ്വീകരിക്കുകയും. സത്യാഗ്രഹനേതാക്കളിലൊരാളായ എ.ജി.വേലായുധൻ പോലീസ് മർദ്ദനത്തിൽ കൊല്ലപെടുകയും ചെയ്തു,
- പാലിയം സത്യാഗ്രഹത്തിനെത്തുടർന്ന് സൗഹൃദജാഥ നയിച്ച വനിത: കെ.കെ.കൗസല്യ.