App Logo

No.1 PSC Learning App

1M+ Downloads

ശരിയായ വാക്യം തിരഞ്ഞെടുക്കുക :

(i) മുഖ്യമന്ത്രിയെ കാണാനും പരാതി നൽകുന്നതിനും പോയി.

(ii) വാഹനാപകടത്തിൽ ഏകദേശം പത്തോളം പേർ മരിച്ചതായി പറയപ്പെടുന്നു.

(iii) കേരളത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് താരതമ്യേന സ്ത്രീകളാണ് കൂടുതൽ.

(iv) വൃദ്ധനായ ഒരു പുരുഷൻ സ്വയം ആത്മഹത്യ ചെയ്തു

A(i) മാത്രം ശരി

B(i), (ii) മാത്രം ശരി

C(i), (ii), (iv) ശരി

D(i), (ii), (iii), (iv) തെറ്റ്

Answer:

D. (i), (ii), (iii), (iv) തെറ്റ്

Read Explanation:

ശരിയായ വാക്യങ്ങൾ

  • മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുന്നതിനായി പോയി.
  • വാഹനാപകടത്തിൽ പത്തോളം പേർ മരിച്ചതായി പറയപ്പെടുന്നു.
  • കേരളത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതൽ.
  • വൃദ്ധനായ ഒരു പുരുഷൻ ആത്മഹത്യ ചെയ്തു

Related Questions:

ഉത്സവം തുടങ്ങി; ഇനി ബഹളത്തിൻ്റെ പൊടി പൂരം ആയിരിക്കും. ഇത് ഏത് വാക്യവിഭാഗത്തിൽ ഉൾപ്പെടുന്നു ?
ആര് ദുഷ്പ്രവൃത്തി ചെയ്യുന്നുവോ അവൻ ദൈവശിക്ഷ അനുഭവിക്കും - ഇതിലെ അംഗിവാക്യം ഏത്?
ശരിയായ വാക്യമേത് ?
ശരിയായ വാക്യം ഏത് ?

ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട് എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതംസമാപിച്ചു. ഈ വാക്യം ശരിയായി തിരുത്തിയെഴുതുമ്പോൾ :

1. എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ടു സമാപിച്ചു.

2.മുഴുവൻ ലോകത്തെയും എൺപതുകൊല്ലം കണ്ണീരിലാഴ്ത്തി നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു

3.ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട്, എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു

4.എൺപതുകൊല്ലം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ ജീവിതം സമാപിച്ചു

മേൽപ്പറഞ്ഞ വാക്യങ്ങളിൽ തെറ്റില്ലാത്ത വാക്യങ്ങൾ ഏതെല്ലാം?