App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.ജന്തുലോകത്തെ ചില ജീവികൾ ശിശിരകാലങ്ങളിൽ ഉപാപചയ പ്രവർത്തനങ്ങൾ കുറച്ച് നിദ്രാവസ്ഥയിൽ കഴിയുന്നതിനെയാണ് ശിശിരനിദ്ര എന്ന് വിളിക്കുന്നത്.

2.ശിശിരകാലത്തെ അതിശൈത്യത്തിൽ നിന്നും രക്ഷപ്പെടാനും അക്കാലങ്ങളിൽ ഭക്ഷണ ലഭ്യത കുറയുന്നതിനാലുമാണ് ജീവികൾ ശിശിരനിദ്രയിലേർപ്പെടുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ജന്തുലോകത്തെ ചില ജീവികൾ ശിശിരകാലങ്ങളിൽ ഉപാപചയ പ്രവർത്തനങ്ങൾ കുറച്ച് ഒരുതരം നിദ്രാവസ്ഥയിൽ കഴിയുന്നതിനെയാണ് ശിശിരനിദ്ര (Hibernation)എന്നു പറയുന്നത്. ശിശിരകാലത്തെ അതിശൈത്യത്തിൽ നിന്നും രക്ഷപ്പെടാനും അക്കാലങ്ങളിൽ ഭക്ഷണ ലഭ്യത കുറയുന്നതിനാലുമാണ് ജീവികൾ ശിശിരനിദ്രയിലേർപ്പെടുന്നത്. മുള്ളനെലി (hedge hog), വവ്വാൽ, ഡോർ മൗസ്, ഹിമ കരടി, എന്നിവയും ചില പക്ഷികളും, ഉഭയജീവികൾ, പ്രാണികൾ തുടങ്ങിയവയെല്ലാം ശിശിരനിദ്രയിലേർപ്പെടാറുണ്ട്.


Related Questions:

രണ്ട് ജീവികൾക്കും ഗുണകരമാകുന്ന ജീവിത ബന്ധം ഏത്?
Taq polymerase is isolated from:
The Cartagena Protocol is regarding safe use, transfer and handling of:
ഇന്ത്യയിലെ 'കടുവ സംസ്ഥാനം' എന്നറിയപ്പെടുന്നത് ?
In the context of environmental ethics, which of the following philosophical perspectives promotes the intrinsic value of all living beings, advocating for a holistic approach to environmental protection?