App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക.

  1. 1981-ൽ സ്ഥാപിതമായി
  2. 1979-ൽ സ്ഥാപിതമായി
  3. പ്രസിദ്ധീകരിച്ച പുസ്തകം പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ ആണ് 
  4. കേരളത്തിലെ സാംസ്‌കാരിക വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്നു 

Ai, iv എന്നിവ മാത്രം

Bi, iii & iv എന്നിവ മാത്രം

Cii, iii & iv എന്നിവ മാത്രം

Dii, iii എന്നിവ മാത്രം

Answer:

A. i, iv എന്നിവ മാത്രം

Read Explanation:

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

  • കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ 1981-ൽ പ്രവർത്തനമാരംഭിച്ചു
  • കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നു
  • മലയാളത്തിലെ ശ്രദ്ധേയമായ ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നതും ഇൻസ്റ്റിറ്റ്യൂട്ട് ആണ്.
  • മലയാളത്തിലെ ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസാഹിത്യ പുരസ്കാരങ്ങളും ,എഴുത്തുകാർക്കും ചിത്രകാർക്കുമുള്ള പരിശീലന പരിപാടികളും നടത്തുന്നു.
  • സാംസ്കാരിക വകുപ്പിനുവേണ്ടി എല്ലാവർഷവും തിരുവനന്തപുരം പുസ്തകമേള നടത്തുന്നു
  • കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'തളിര് വായനാമത്സരം' നടത്തുന്നതും ഇൻസ്റ്റിറ്റ്യൂട്ട് ആണ്
  • സാംസ്കാരിക വകുപ്പ് മന്ത്രി ചെയർമാനായുള്ള ഒരു ഭരണസമിതിയാണ് ഇൻസ്റിറ്റ്യൂട്ട് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

Related Questions:

'അഷ്ടാധ്യായി' രചിച്ചത്
മണിപ്രവാളം എന്ന വാക്കിന്റെ അർത്ഥം എന്ത്?
Who discovered the Edakkal caves and its Rock art in Wayanad?
മലബാറിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന വില്ല്യം ലോഗൻ രചിച്ച മലബാർ മാനുവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആര്?
പ്രമുഖ ഇന്ത്യൻ പക്ഷി ശാസ്ത്രജ്ഞൻ ഇന്ദുചൂഡൻറെ (കെ കെ നീലകണ്ഠൻ) ജീവിതത്തെ ആസ്‌പദമാക്കി രചിച്ച കൃതി ഏത് ?