Challenger App

No.1 PSC Learning App

1M+ Downloads

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.എല്ലാ ജനങ്ങൾക്കും എല്ലാക്കാലത്തും സജീവവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായത്ര പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുന്നതിനുള്ള ഭൗതികവും സാമ്പത്തികവുമായ പ്രാപ്തി ഉറപ്പു വരുത്തുന്ന അവസ്ഥയാണ് ഭക്ഷ്യസുരക്ഷ.

2.ഒരു രാജ്യത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ആ രാജ്യത്തു തന്നെ ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിൽ ആ രാജ്യം ഭക്ഷ്യോത്പാദനത്തിൽ സ്വയം പര്യാപ്തതമാണെന്ന് പറയാം .

3.ന്യായമായ വിലയ്ക്കു സമൂഹത്തിൽ ആവശ്യക്കാരായവർക്ക് ഭക്ഷ്യവസ്തുക്കളും മറ്റു നിത്യോപയോഗ വസ്തുക്കളും നൽകുവാൻ ചുമതലപ്പെട്ടതും സ്വകാര്യ നിയന്ത്രണത്തിലുള്ളതുമായ സ്ഥാപനങ്ങളുടെ ശൃംഖലയാണ് പൊതുവിതരണ സംവിധാനം

A1,2

B2,3

C1,2,3

D1,3

Answer:

A. 1,2

Read Explanation:

  • എല്ലാ ജനങ്ങൾക്കും എല്ലാക്കാലത്തും സജീവവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായത്ര പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുന്നതിനുള്ള ഭൗതികവും സാമ്പത്തികവുമായ പ്രാപ്തി ഉറപ്പു വരുത്തുന്ന അവസ്ഥയാണ് ഭക്ഷ്യസുരക്ഷ.
  • ഒരു രാജ്യത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ആ രാജ്യത്തു തന്നെ ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിൽ ആ രാജ്യം ഭക്ഷ്യോത്പാദനത്തിൽ സ്വയം പര്യാപ്തതമാണെന്ന് പറയാം.
  • ന്യായമായ വിലയ്ക്കു സമൂഹത്തിൽ ആവശ്യക്കാരായവർക്ക് ഭക്ഷ്യവസ്തുക്കളും മറ്റു നിത്യോപയോഗ വസ്തുക്കളും നൽകുവാൻ ചുമതലപ്പെട്ടതും സർക്കാർ നിയന്ത്രണത്തിലുള്ളതുമായ സ്ഥാപനങ്ങളുടെ ശൃംഖലയാണ് പൊതുവിതരണ സംവിധാനം

Related Questions:

ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം?

1.2015 ൽ ഭക്ഷ്യസുരക്ഷാനിയമം പാർലമെൻറ് അംഗീകരിച്ചു.

2.ഭക്ഷ്യ സുരക്ഷ സർക്കാരിന്റെ നിയമപരമായ കടമയാണ്.

3.ആവശ്യമുള്ളത്രയും പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ മിതമായ വിലയ്ക്ക് എല്ലാവർക്കും ഉറപ്പാക്കുക എന്നത് ഭക്ഷ്യസുരക്ഷാ നിയമത്തിൻറെ പ്രഥമ ലക്ഷ്യം ആണ്.

4.ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്.

ഇന്ത്യയുടെ പതിനാറാം ധനകാര്യ കമ്മീഷന്റെ ചെയർമാനായി നിയമിക്കപ്പെട്ടത് ആരാണ്?
Which of the following is NOT true about the demand curve?
What was the condition of India's industrial sector in 1947?
The purchase of shares and bonds of Indian companies by Foreign Institutional Investors is called ?