App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനം അയാളുടെ തന്നെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണ് അലർജി.

2.ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതമായ പ്രതികരണമാണ് സ്വയം പ്രതിരോധ വൈകൃതം.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്

Answer:

D. 1ഉം 2ഉം തെറ്റ്

Read Explanation:

ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനം അയാളുടെ തന്നെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥ സ്വയംപ്രതിരോധ വൈകൃതം അഥവാ ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ എന്നറിയപ്പെടുന്നു.ഏകദേശം എൺപതോളം സ്വയംപ്രതിരോധ വൈകൃതങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതമായ പ്രതികരണമാണ് അലർജി എന്നറിയപ്പെടുന്നത്.ചുറ്റുപാടിലെ ചില പദാർത്ഥങ്ങളോടോ അവസ്ഥയോടോ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിനുണ്ടാകുന്ന അമിതപ്രതികരണം (ഹൈപ്പർസെൻസിറ്റിവിറ്റി) മൂലം ഉണ്ടാകുന്നതാണ് അലർജികൾ.


Related Questions:

Fungal Cell Walls Have?
Which of the following organelle control intracellular digestion of macromolecules with the help of hydrolytic enzymes?
From which structure is a mesosome derived from?
താഴെപ്പറയുന്നവയിൽ വൈറസുമായി ബന്ധമില്ലാത്ത പരാമർശം?
In animal cells lipid like steroid hormones are synthesized in: