App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ വ്യാപാരം സുഗമമാക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച നടപടികൾ ഏവ ?

1.വ്യാപാരനിയമ ഭേദഗതി

2.ഏകീകരിച്ച നാണയ വ്യവസ്ഥ.

3.അളവ് തൂക്ക സമ്പ്രദായം

4.ഗതാഗത സൗകര്യം മെച്ചപ്പെടുത്തി

A1,2 മാത്രം.

B2,3 മാത്രം.

C3,4 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

D. 1,2,3,4 ഇവയെല്ലാം.

Read Explanation:

കേരളത്തിലെ വ്യാപാരം സുഗമമാക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച നടപടികൾ:

  • ഭരണനിയന്ത്രണം ഏറ്റെടുത്തതോടെ ബ്രിട്ടീഷുകാർ ഇവിടത്തെ ഉൽപ്പന്നങ്ങൾ ചുരുങ്ങിയ വിലയ്ക്ക് കൈക്കലാക്കുകയും അവരുടെ നാട്ടിലുണ്ടാക്കുന്ന വ്യാവസായിക ഉൽപ്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് ഇവിടെ വിറ്റഴി ക്കുകയും ചെയ്തു‌.
  • ഇതോടെ സ്വയംപര്യാപ്‌തമായിരുന്ന നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥ തകർന്നു.
  • അങ്ങനെ ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ വിദേശവ്യാപാരം വൻതോതിൽ വർധിച്ചു.
  • കേരളം ലോകകമ്പോളത്തിന്റെ ഭാഗമായി മാറി.
  • വ്യാപാരം സുഗമമാക്കാൻ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും നിലനിന്നി രുന്ന വ്യാപാരനിയമങ്ങൾ തങ്ങൾക്കനുകൂലമായി ബ്രിട്ടീഷുകാർ ഭേദഗതിചെയ്തു.
  • ഏകീകരിച്ച നാണയവ്യവസ്ഥയും അളവുതൂക്കസമ്പ്രദായവും നടപ്പിലാക്കി.
  • വ്യാപാരത്തിനായി ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ റോഡുകളും പാലങ്ങളും റെയിൽപ്പാളങ്ങളും പണിതു.
  • ചരക്കുഗതാഗതം സുഗമമാക്കാൻ കൊച്ചി, കോഴിക്കോട്, ആലപ്പുഴ തുറമുഖങ്ങൾ വികസിപ്പിച്ചു.

Related Questions:

മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് 'ഒന്നേക്കാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര് ?
ഈഴവ മെമ്മോറിയൽ മഹാരാജാവിന് മുമ്പിൽ സമർപ്പിച്ച വർഷം ?
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപം കൊണ്ട വർഷം ?
ഗാന്ധിജിയും അരാജകത്വവും എന്ന കൃതി ചരിച്ച കേരളീയൻ ആര് ?
ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?