App Logo

No.1 PSC Learning App

1M+ Downloads

യൂസ്റ്റേക്കിയൻ നാളിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.മധ്യകർണത്തിനെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് യൂസ്റ്റേക്കിയൻ നാളി.

2.കർണപടത്തിന് ഇരുവശത്തുമുള്ള മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നത് യൂസ്റ്റേക്കിയൻ നാളിയാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ചെവിയുടെ മധ്യഭാഗമായ മധ്യകർണ്ണത്തെ ഗ്രസനിയുമായി ബന്ധപ്പെടുത്തുന്ന കുഴലാണ് യൂസ്റ്റേക്കിയൻ നാളി. പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ യൂസ്റ്റേക്കിയൻ നാളിയ്ക് ഏകദേശം 35mm (3-4 cm) നീളമുണ്ട്. ബാർട്ടോലോമിയോ യൂസ്റ്റാഷി എന്ന ശരീരശാസ്ത്രവിശാരദന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. പൊതുവേ അടഞ്ഞുകാണപ്പെടുന്ന ഈ കുഴൽ മധ്യകർണ്ണത്തിനും അന്തരീക്ഷത്തിനുമിടയിൽ വാതകമർദ്ദം തുലനപ്പെടുത്തുന്നു. കർണ്ണപടത്തിനിരുവശവുമുള്ള വാതകമർദ്ദം സമമായി നിലനിർത്തുകയാണ്‌ ഇതുവഴി ചെയ്യുന്നത്.


Related Questions:

നേത്രവൈകല്യങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. കണ്ണിന്റെ ലെൻസിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് മൂലം വരുന്ന രോഗമാണ് സിറോഫ്‌താൽമിയ
  2. വിറ്റാമിൻ B യുടെ കുറവ് നിശാന്തതയ്ക്ക് കാരണമാകുന്നു.
  3. കണ്ണിലെ ലെൻസ് അതാര്യമാകുന്ന അവസ്ഥയാണ് തിമിരം.
  4. കണ്ണിനുള്ളിൽ മർദം കൂടുന്ന അവസ്ഥയാണ് ഗ്ലോക്കോമ

    ഇവയിൽ ഏതെല്ലാം പ്രസ്താവനകളാണ് നേത്രവൈകല്യമായ അസ്റ്റിഗ്മാറ്റിസവുമായി ആയി ബന്ധപ്പെട്ടിരിക്കുന്നത് ?

    1.കണ്ണിലെ ലെൻസിന്റെ ക്രമരഹിതമായ വക്രത മൂലം വസ്തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ ആണിത്.

    2.സിലിണ്ടറിക്കൽ ലെൻസ് ഉപയോഗിച്ച് ഇത് പരിഹരിക്കാൻ സാധിക്കും. 

    Opening at the centre of the Iris is called?
    The smallest size of cell which can be seen directly by the eye is
    മനുഷ്യൻ്റെ ശ്രവണ പരിധി എത്രയാണ് ?