App Logo

No.1 PSC Learning App

1M+ Downloads

ചില വ്യവസായ യൂണിറ്റുകളുടെ പേരുകളാണ്‌ ചുവടെ :

  1. മാരുതി ഉദ്യോഗ്‌
  2. അമൂൽ 
  3. ഓയിൽ ഇന്ത്യ
  4. റിലയൻസ് ഇൻഡസ്ട്രീസ് 

ഇവയില്‍ നിന്ന്‌ സഹകരണ വ്യവസായത്തിന്‌ ഉദാഹരണം കണ്ടെത്തുക:

A1

B2

C3

D4

Answer:

B. 2

Read Explanation:

അമൂൽ

  • ഇന്ത്യയിലെ  ഒരു ക്ഷീരോ‌‌ൽ‌പാദക സഹകരണസംഘ പ്രസ്ഥാനമാണ്‌ അമൂൽ.
  • 1946 ൽ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിന്റെ ഉന്നതാധികാര സഹകരണ സംഘടനയായ ഗുജറാത്ത് കോപറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (GCMMF) ഗുജറാത്തിലെ 2.6 മില്ല്യൻ വരുന്ന ക്ഷീരോൽ‌പാദകരുടെ കൂട്ടുസം‌രംഭമാണ്‌
  • ഈ സംഘടനയുടെ വ്യാപാരനാമമാണ്‌ വാസ്തവത്തിൽ അമൂൽ.

മാരുതി ഉദ്യോഗ്‌

  • 1981 - ഫെബ്രുവരിയിൽ കമ്പനിയെ മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരിൽ പൊതുമേഖലാ സ്ഥാപനമാക്കി മാറ്റി.
  • ഭാരതത്തിലെ പൊതുമേഖലയിലുള്ള ഒരു വാഹന നിർമ്മാണ സ്ഥാപനമാണ്‌ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്.
  • മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരിൽ കേന്ദ്രസർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ച കമ്പനിയുടെ സർക്കാർ ഓഹരികൾ 2007-ൽ വിറ്റഴിച്ചതോടെയാണ് കമ്പനി പ്രസ്തുതനാമം സ്വീകരിച്ചത്.

ഓയിൽ ഇന്ത്യ 

റിലയൻസ് ഇൻഡസ്ട്രീസ്

  • ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ്‌ റിലയൻസ് ഇൻഡസ്ട്രീസ്.
  • 1966-ൽ ധിരുഭായി അംബാനി, 15 ലക്ഷം രൂപ മൂലധനം ഉപയോഗിച്ച് തുടങ്ങിയ തുണിമില്ലിൽ നിന്നാണ് റിലയൻസ് ഇൻഡസ്ട്രീസിൻറെ തുടക്കം. എണ്ണ പര്യവേഷണം, പെട്രോകെമിക്കൽ, തുണി എന്നിവയാണ് മുഖ്യ ബിസിനസുകൾ.

Related Questions:

Which State Government decided to start World's largest floating Solar Project by 2023?
വിശ്വശ്വരയ്യ അയൺ ആന്റ് സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?
മഹാരത്ന പദവിയിൽ ഉൾപ്പെട്ട സ്ഥാപനം ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത് ?
ഇന്ത്യയുടെ സ്റ്റീൽമാൻ എന്നറിയപ്പെടുന്നത് ആരാണ് ?