Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.അസാധാരണമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥയാണ് ക്യാൻസർ.

2.ക്യാൻസറിന് കാരണമായ ജീനുകൾ ഓങ്കോജീനുകൾ എന്നറിയപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം.ഗ്രീക് ഭാഷയിൽ ഞണ്ട് എന്ന അർത്ഥം വരുന്ന കാർസിനോസ് എന്ന പദത്തിൽ നിന്നുമാണ് കാൻസർ എന്ന പദം ഉത്ഭവിച്ചത്. കാർന്നുതിന്നുന്ന വൃണങ്ങളെ സൂചിപ്പിയ്ക്കാനാണ് 17ആം നൂറ്റാണ്ടിൽ ഇത് ഉപയോഗിച്ചത്. ക്യാൻസറിന് കാരണമായ ജീനുകൾ ഓങ്കോജീനുകൾ എന്നറിയപ്പെടുന്നു.


Related Questions:

രക്താതിമർദ്ദം എന്താണ്?
അസ്ഥികളെ ബാധിക്കുന്ന കാൻസർ ഇവയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു ?
താഴെ തന്നിരിക്കുന്നത് ജീവിതശൈലി രോഗം ഏതാണ്?
കാൻസർ രോഗികൾക്ക് അവരുടെ രോഗപ്രതിരോധ ശേഷി സജീവമാക്കുന്നതിനും ട്യൂമർ നശിപ്പിക്കുന്നതിനുമായി നൽകുന്ന പദാർത്ഥം?
തൊറാസിക് ക്യാവിറ്റിയെ അബ്ഡമിനൽ ക്യാവിറ്റിയിൽ നിന്ന് വേർതിരിക്കുന്നതെന്ത്?