App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. വൻകര ശിലാ മണ്ഡലവും  സമുദ്രശില മണ്ഡലവും കൊണ്ട് നിർമ്മിതമായ ക്രമരഹിതമായ ആകൃതിയുള്ള ഭീമമായ ഒരു ഘന ശിലാപാളിയാണ്  ശിലാമണ്ഡല ഫലകം.
  2. വിവർത്തനിക ഫലകം എന്നും ശിലാമണ്ഡല ഫലകം അറിയപ്പെടുന്നു.
  3. അസ്തനോസ്ഫിയറിനു മുകളിലാണ് ശിലാമണ്ഡല ഫലകങ്ങൾ കാണപ്പെടുന്നത്.

A1,2,3

B2,3

C1,3

D1,2

Answer:

A. 1,2,3

Read Explanation:

  • വൻകര ശിലാ മണ്ഡലവും  സമുദ്രശില മണ്ഡലവും കൊണ്ട് നിർമ്മിതമായ ക്രമരഹിതമായ ആകൃതിയുള്ള ഭീമമായ ഒരു ഘന ശിലാപാളിയാണ്  ശിലാമണ്ഡല ഫലകം.
  • ഇവ അനേകായിരം കിലോമീറ്റര്‍ വിസ്തൃതിയും പരമാവധി 100 കിലോമീറ്റര്‍ കനവുമുള്ളയായിരിക്കും.
  • വലിയ ശിലാമണ്ഡല ഫലകങ്ങള്‍ എന്നും ചെറിയ ശിലാമണ്ഡല ഫലകങ്ങള്‍ എന്നും ശിലാ മണ്ഡല ഫലകങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു.
  • വിവർത്തനിക ഫലകം എന്നും ശിലാമണ്ഡല ഫലകം അറിയപ്പെടുന്നു.
  • അസ്തനോസ്ഫിയറിനു മുകളിലാണ് ശിലാമണ്ഡല ഫലകങ്ങൾ കാണപ്പെടുന്നത്.
  • വലിയ ശിലാ മണ്ഡല ഫലകങ്ങളുടെ എണ്ണം 7 ആണ്.

വലിയ ശിലാമണ്ഡല ഫലകങ്ങള്‍ :

  1. യൂറോപ്യന്‍ ഫലകം   
  2. ആഫ്രിക്കന്‍ ഫലകം
  3. വടക്കേ അമേരിക്കന്‍ ഫലകം 
  4. തെക്കേ അമേരിക്കന്‍ ഫലകം
  5. പസഫിക് ഫലകം
  6. ആസ്‌ത്രേലിയന്‍ ഫലകം
  7. അന്റാര്‍ട്ടിക്കന്‍ ഫലകം.
  • സ്‌കോഷ്യ ,കോക്കസ്  , കരീബിയന്‍ ,  അറേബ്യന്‍ , ഫിലിപ്പൈന്‍, നാസ്‌ക.എന്നീ ഫലകങ്ങൾ ചെറിയ ശിലാഫലകങ്ങൾക്ക് ഉദാഹരണമാണ്.

Related Questions:

ഭൂകമ്പതരംഗങ്ങളെകുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭൂകമ്പതരംഗങ്ങളെ കുറിച്ചുള്ള പഠനം ഭൂമിയുടെ പാളികളായുള്ള ഘടനയെ വെളിവാക്കുന്നു
  2. ഭൂമിക്കുണ്ടാകുന്ന കമ്പനമാണ് ഭൂകമ്പം
  3. ഒരേ ദിശയിലേക്ക് തരംഗരൂപത്തിൽ ഊർജ്ജം മോചിപ്പിക്കപ്പെടുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണിത്
    The second largest continent in terms of area is .....
    ഒറ്റയാൻ കണ്ടെത്തുക
    മസ്കവൈറ്റ് എന്ന ധാതു പ്രകടിപ്പിക്കുന്ന തിളക്കം ഇവയിൽ ഏതാണ് ?

    ഭൗതിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

    1. കാലാവസ്ഥ ഭൂപടം
    2. രാഷ്ട്രീയ ഭൂപടം
    3. കാർഷിക ഭൂപടം
    4. വ്യാവസായിക ഭൂപടം