App Logo

No.1 PSC Learning App

1M+ Downloads

ഭൗതിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. കാലാവസ്ഥ ഭൂപടം
  2. രാഷ്ട്രീയ ഭൂപടം
  3. കാർഷിക ഭൂപടം
  4. വ്യാവസായിക ഭൂപടം

    Aii, iii

    Biii, iv

    Cഇവയൊന്നുമല്ല

    Di മാത്രം

    Answer:

    D. i മാത്രം

    Read Explanation:

    ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ പൊതുവെ രണ്ടായി തരം തിരിക്കാം: 

    1. ഭൗതിക ഭൂപടങ്ങൾ (Physical maps)

    2. സാംസ്കാരിക ഭൂപടങ്ങൾ (Cultural maps)

    1.ഭൗതിക ഭൂപടങ്ങൾ (Physical Maps)

    • ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്തമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ഭൗതിക ഭൂപടങ്ങൾ.

    ഭൗതിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ :

    • കാലാവസ്ഥ ഭൂപടം
    • മണ്ണ് ഭൂപടം
    • നൈസർഗ്ഗിക സസ്യജാല ഭൂപടം
    • ജ്യോതിശാസ്ത്ര ഭൂപടം
    • ഭൂപ്രകൃതി ഭൂപടം
    • ദിനാവസ്ഥ ഭൂപടം

    2.സാംസ്‌കാരിക ഭൂപടങ്ങൾ (Cultural maps)

    • കൃഷി,വ്യവസായം,രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് സാംസ്കാരിക ഭൂപടങ്ങൾ.

    സാംസ്‌കാരിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ :

    • രാഷ്ട്രീയ ഭൂപടം
    • കാർഷിക ഭൂപടം
    • വ്യാവസായിക ഭൂപടം

    Related Questions:

    ആഗ്നേയശിലകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1. മാഗ്മ, ലാവ എന്നിവയിൽ നിന്നാണ് ആഗ്നേയ ശിലകൾ രൂപം കൊള്ളുന്നത്
    2. പ്രാഥമിക ശില, പിതൃ ശില എന്നിങ്ങനെ അറിയപ്പെടുന്ന ശിലയാണ് ആഗ്നേയ ശിലകൾ 
    3. ഗാബ്രോ, ഗ്രാനൈറ്റ്, ബസാൾട്ട് എന്നിവ ആഗ്നേയ ശിലകൾക്ക് ഉദാഹരണങ്ങളാണ്

      ഒരു അവസാദശിലയ്ക്ക്‌ ഉദാഹരണം.

      1. ഗ്രാനൈറ്റ്‌
      2. കല്‍ക്കരി
      3. ബസാൾട്ട്‌
      4. ഗാബ്രോ

        'അഭ്രം' അഥവാ മൈക്കയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

        1. ഭൂവൽക്കത്തിന്റെ ഏകദേശം 7 ശതമാനം മൈക്കയാണ്
        2. അലൂമിനിയം, പൊട്ടാസിയം, സിലിക്കോൺ, ഇരുമ്പ്, മഗ്നീഷ്യം എന്നീ മൂലകങ്ങളാണ് അടങ്ങിയിരി ക്കുന്നത്.
        3. കായാന്തരിതശിലകളിൽ മാത്രം കാണപ്പെടുന്നു
          എല്ലാ ധാതുക്കളും എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്?
          What are the factors that lead to the formation of Global Pressure Belts ?