Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകൾ നിരീക്ഷിച്ച ശേഷം ശരിയായത് തെരഞ്ഞെടുക്കുക.

(i) ഗാന്ധിജയന്തിക്ക് മദ്യ വില്പന നിരോധിച്ചിട്ടുണ്ട് എന്നാൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിന് മദ്യ വില്പന നിരോധിച്ചിട്ടില്ല

(ii) ദുഃഖവെള്ളിക്ക് മദ്യ വില്പന നിരോധനം ഉണ്ട് എന്നാൽ ക്രിസ്തുമസിന് മദ്യ വില്പന നിരോധനം ഇല്ല

Aരണ്ട് പ്രസ്താവനയും ശരിയാണ്

Bരണ്ട് പ്രസ്താവനയും തെറ്റാണ്

Cപ്രസ്താവന (i) ശരിയും പ്രസ്താവന (ii) തെറ്റും ആണ്

Dപ്രസ്താവന (i) തെറ്റും പ്രസ്താവന (ii) ശരിയും ആണ്

Answer:

D. പ്രസ്താവന (i) തെറ്റും പ്രസ്താവന (ii) ശരിയും ആണ്

Read Explanation:

കേരളത്തിൽ മദ്യ വില്പന നിരോധിച്ചിട്ടുള്ള ദിനങ്ങൾ

  • ഗാന്ധിജയന്തി
  • മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം
  • ശ്രീനാരായണഗുരു ജയന്തി
  • ശ്രീനാരായണഗുരു സമാധി
  • എല്ലാ മാസത്തിലും ഒന്നാം തീയതി (കള്ള് ഷാപ്പുകൾ ഒഴികെ)
  • ദുഃഖവെള്ളി
  • അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം
  • പൊതു തെരഞ്ഞെടുപ്പ് ആയി ബന്ധപ്പെട്ട നിയോജക മണ്ഡലത്തിൽ വോട്ടെടുപ്പ് അവസാനിക്കുന്ന സമയം വരെയുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിവസം മുഴുവനും

Related Questions:

കേരളത്തിൽ മദ്യ ഉപഭോഗം അനുവദിച്ചിരിക്കുന്നത് എത്ര വയസ്സ് മുതലാണ് ?
കേരളത്തിൽ വിദേശമദ്യ ചില്ലറ വില്പനശാല സ്ഥാപിക്കുന്നതിന് സ്കൂൾ/കോളേജുകളിൽ നിന്നും വേണ്ട കുറഞ്ഞ ദൂര പരിധി ?
താഴെ പറയുന്നവയിൽ ഏത് പ്രദേശത്താണ് മദ്യ ഷോപ്പുകളുടെ പ്രവർത്തനം നിരോധിച്ചിട്ടുള്ളത് ?

കേരളത്തിൽ വിദേശമദ്യം വിൽപ്പന നടത്തുന്നതിനും വിദേശ മദ്യം ലൈസൻസ് ഒന്ന് പ്രകാരം (FL 1 ) ഏതെല്ലാം സ്ഥാപനങ്ങൾക്കാണ് സർക്കാർ അധികാരം നൽകിയിട്ടുള്ളത് ?

  1. കേരള സ്റ്റേറ്റ് ബിവറേജസ് )മാനുഫാക്ച്ചറിംഗ് & മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡ്
  2. കേരള സ്റ്റേറ്റ് കോപ്പറേറ്റിവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡ്
  3. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്
  4. കേരള ടൂറിസം ഡെവലപ്പ്മെൻറ് കോർപ്പറേഷൻ
    താഴെപ്പറയുന്നവയിൽ നിയമം മൂലം കേരളത്തിൽ മദ്യവില്പന നിരോധിച്ചിട്ടില്ലാത്ത ദിവസമേത് ?