'നിന്നൂലളിതേ നീയെൻ മുൻപിൽ നിർവൃതി തൻ പൊൻകതിർപോലെ ' -വരികളിലെ അലങ്കാരം ഏത് ? AരൂപകംBദൃഷ്‌ടാന്തംCഉൽപ്രേക്ഷDഉല്ലേഖംAnswer: C. ഉൽപ്രേക്ഷ Read Explanation: " മറ്റൊന്നിൻ ധർമ്മയോഗത്താ- ലതു താനല്ലയോ ഇത് എന്നു വർണ്യത്തിലാശങ്ക ഉൽപ്രേക്ഷാഖ്യായലംകൃതി ." വർണ്യത്തിൽ അവർണ്യത്തിന്റെ ധർമ്മത്തിന് ചേർച്ച കാണുകയാൽ അതു തന്നെ ആയിരിക്കാം ഇതെന്ന് ബലമായി ശങ്കിച്ചാൽ ഉൽപ്രേക്ഷാലങ്കാരം . 'നിന്നൂലളിതേ നീയെൻ മുൻപിൽ നിർവൃതി തൻ പൊൻകതിർപോലെ ' -കവിയുടെ മുന്നിലെത്തിയ നായികയുടെ പരിശുദ്ധവും സുന്ദരവുമായ ഭാവം കണ്ടിട്ട് അത് നിർവൃതിയുടെ പൊൻകതിർ ആണോയെന്ന് കവി സംശയിക്കുന്നു .അതുകൊണ്ട് അലങ്കാരം ഉത്പ്രേക്ഷ . Read more in App