പെണ്മണിവദനം കണ്ടാൽ വെണ്മതി രണ്ടെന്നു മേവിടുന്ന മനം ഉണ്മ നിനച്ചിതിലെല്ലാം വെണ്മതിരണ്ടെന്നു മേവിടും നമനം - അലങ്കാരം ഏത് ?Aആദിപ്രാസംBഅന്ത്യപ്രാസംCയമകംDലാടാനുപ്രാസംAnswer: C. യമകം Read Explanation: അലങ്കാരം - കാവ്യങ്ങൾ ശബ്ദത്തിനോ അർത്ഥത്തിനോ വരുത്തുന്ന ചമത്കാരത്തെ അലങ്കാരം എന്ന് പറയുന്നു ശബ്ദാലങ്കാരം , അർത്ഥാലങ്കാരം എന്നിവയാണ് രണ്ട് തരം അലങ്കാരങ്ങൾ ശബ്ദാലങ്കാരം - അക്ഷരക്കൂട്ടങ്ങളും കൂട്ടക്ഷരങ്ങളും ആവർത്തിച്ചു ശബ്ദ ഭംഗിയുളവാക്കുന്നതാണ് ശബ്ദാലങ്കാരം ശബ്ദാലങ്കാരങ്ങൾ ആറ് വിധം അനുപ്രാസം ആദ്യാക്ഷരപ്രാസം ദ്വിതീയാക്ഷരപ്രാസം (കേരളപ്രാസം )ഛേകാനുപ്രാസം അന്ത്യാക്ഷരപ്രാസം യമകം യമകം - 'അക്ഷരക്കൂട്ടമൊന്നായിട്ടർത്ഥം ഭേദിച്ചിടും പടി ആവർത്തിച്ചു കഥിച്ചീടിൽ യമകം പാലമാതിരി ' രണ്ടോ അതിൽ കൂടുതലോ അക്ഷരങ്ങൾ ക്രമമായി ഒന്നായിട്ടും അർത്ഥഭേദത്തോടും കൂടി ആവർത്തിക്കുന്നതാണ് യമകം ഉദാ : 'പെണ്മണിവദനം കണ്ടാൽ വെണ്മതി രണ്ടെന്നു മേവിടുന്ന മനം ഉണ്മ നിനച്ചിതിലെല്ലാം വെണ്മതിരണ്ടെന്നു മേവിടും നമനം ' Read more in App