ചരങ്ങൾ (Variables )
(i) അനുസ്യൂത ചരം (continuous variable)
(ii) വിഭിന്ന ചരം (discrete variable)
അനുസ്യൂത ചരം
ഒരു അനുസ്യൂതചരത്തിന് ഏതു വിലയും സ്വീകരിക്കാൻ കഴിയും
അവ പൂർണ സംഖ്യകളോ (1, 2, 3, ...) ഭിന്നസംഖ്യകളോ 1/2, 2/3, 3/4,....), ദശാംശ സംഖ്യകളോ (1.2, 2.64, 5.86) ആകാം.
ഭാരം, സമയം, ദൂരം തുടങ്ങിയവ യെല്ലാം അനുസ്യൂത ചരത്തിനുദാഹരണങ്ങളാണ്.
വിഭിന്നചരങ്ങൾ
ഭാഗികമായി മൂല്യമുണ്ടാകാൻ സാധ്യതയില്ലാത്തതും എന്നാൽ എപ്പോഴും പൂർണതയെ കാണിക്കുന്നതുമാണ് വിഭിന്നചരങ്ങൾ.
ഉദാഹരണത്തിന് ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം
അനുസൃൂത ചരത്തെപ്പോലെ വിഭിന്ന ചരത്തിന് എല്ലാ മൂല്യങ്ങളെയും സ്വീകരിക്കാൻ കഴിയില്ല.