App Logo

No.1 PSC Learning App

1M+ Downloads

അന്തരീക്ഷത്തിലെ ഒരു ഘടകമായ പൊടിപടലങ്ങളുമായി (Dust Particles) ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. സാധാരണയായി കണ്ടുവരുന്നത് അന്തരീക്ഷത്തിന്റെ ഭൗമോപരിതലത്തിനോടടുത്ത ഭാഗങ്ങളിലാണ്
  2. താപസംവഹന പ്രക്രിയയിലൂടെയാണ് ഇവ മുകളിലേക്കെത്തുന്നത്
  3. അന്തരീക്ഷത്തിൽ ഘനീകരണ മർമങ്ങളായി (Hydroscopic nuclei) വർത്തിക്കുന്നു

    Aഎല്ലാം ശരി

    Bi മാത്രം ശരി

    Cii മാത്രം ശരി

    Diii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    പൊടിപടലങ്ങൾ (Dust Particles)

    • വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് അന്തരീക്ഷത്തിലേക്ക്  എത്തിച്ചേരുന്നു 
    • കടലുപ്പ്, ചാരം, പൂമ്പൊടി, ഉൽക്കാശകലങ്ങൾ, നേർത്ത മൺതരികൾ തുടങ്ങിയ ചെറിയ ഖരപദാർഥങ്ങളാണ്  സാധാരണയായി അന്തരീക്ഷം ഉൾക്കൊള്ളുന്ന പൊടിപടലങ്ങൾ.
    • അന്തരീക്ഷത്തിന്റെ ഭൗമോപരിതലത്തിനോടടുത്ത ഭാഗങ്ങളിലാണ് സാധാരണയായി പൊടിപടലങ്ങൾ കണ്ടുവരുന്നത്.
    • താപസംവഹന പ്രക്രിയയിലൂടെ ഈ ധൂളികണങ്ങൾ ഉയരങ്ങളിലെത്തുന്നു.
    • ഉപോഷ്ണമേഖല പ്രദേശങ്ങളിലും മിതോഷ്ണമേഖലാ പ്രദേശങ്ങളിലും വീശുന്ന വരണ്ട കാറ്റു മൂലം ഈ പ്രദേശങ്ങളിലെ അന്തരീക്ഷത്തിൽ ഭൂമധ്യ രേഖാപ്രദേശങ്ങളെ അപേക്ഷിച്ച് പൊടിപടലങ്ങൾ കൂടുതലായി കാണപ്പെടുന്നു.
    • അന്തരീക്ഷത്തിൽ ഘനീകരണ മർമങ്ങളായി (Hydroscopic nuclei) വർത്തിക്കുന്ന പൊടിപടലങ്ങളെ ചുറ്റി നീരാവി ഘനീഭവിച്ചാണ് മേഘങ്ങൾ രൂപംകൊള്ളുന്നത് 

    Related Questions:

    ചുവടെ പറയുന്നവയിൽ ഡിസംബർ 22 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനങ്ങളിൽ ഉൾപ്പെടാത്തതേത് :
    താപനിലയിലെ ഏറ്റക്കുറച്ചിൽ മൂലം ധാതുക്കളുടെ വികാസ- സങ്കോച ഫലമായി സംഭവിക്കുന്ന അപക്ഷയം ഏതാണ് ?
    ഗ്ലോബൽ 500 പുരസ്കാരം ആദ്യമായി നൽകിയ വർഷം ഏതാണ് ?
    ഭൗമോപരിതലത്തിൽ, കിഴക്ക് പടിഞ്ഞാറ് ദിശയിൽ, വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് --------?

    Find the correct statement from following:

    1. The equatorial low pressure belt is also called as doldrums.
    2. The winds from subtropical region blow towards the equator as Westerlies.
    3. The coriolis effect is caused by the rotation of the earth.
    4. During a sea breeze, wind moves from land to sea.