App Logo

No.1 PSC Learning App

1M+ Downloads

ഇടുക്കി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ കണ്ടെത്തുക

  1. ഇത് കാനഡ സർക്കാരിൻ്റെ സഹായത്താൽ നിർമ്മിച്ചതാണ്
  2. കുളമാവ് അണക്കെട്ട്, ചെറുതോണി അണക്കെട്ട്, ഇടുക്കി ആർച്ച് ഡാം എന്നിവ ഇതിന്റെ ഭാഗമാണ്
  3. ഇത് രാജ്യത്തിന് സമർപ്പിച്ചത് 1975 ൽ ആണ്
  4. വൈദ്യുതി ഉണ്ടാക്കിയതിന് ശേഷം പവർ സ്റ്റേഷനിൽ നിന്ന് ജലം തൊടുപുഴ ആറിൽ എത്തിച്ചേരുന്നു.

    Aഒന്നും മൂന്നും ശരി

    Bഎല്ലാം ശരി

    Cഒന്നും രണ്ടും നാലും ശരി

    Dഒന്ന് തെറ്റ്, മൂന്ന് ശരി

    Answer:

    C. ഒന്നും രണ്ടും നാലും ശരി

    Read Explanation:

    ഇടുക്കി ജലവൈദ്യുത പദ്ധതി

    • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

    • നിലവിൽ വന്നത് - 1976 ഫെബ്രുവരി 12

    • നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം - കാനഡ

    • സ്ഥാപിത ഉല്പാദന ശേഷി - 780 മെഗാവാട്ട്

    • കുളമാവ് അണക്കെട്ട്, ചെറുതോണി അണക്കെട്ട്, ഇടുക്കി ആർച്ച് ഡാം എന്നിവ ഇതിന്റെ ഭാഗമാണ്

    • വൈദ്യുതി ഉണ്ടാക്കിയതിന് ശേഷം പവർ സ്റ്റേഷനിൽ നിന്ന് ജലം തൊടുപുഴ ആറിൽ എത്തിച്ചേരുന്നു.

    • ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് - മൂലമറ്റം ( ഇടുക്കി )


    Related Questions:

    ഏതു ജില്ലയിലാണ് ബ്രഹ്മപുരം ഡീസൽ പവർ പ്ലാൻറ്റ് സ്ഥിതിചെയ്യുന്നത് ?
    രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രൊജക്റ്റിൻറ്റെ സ്ഥാപിത വൈദ്യുതോല്പാദന ശേഷി എത്രയായിരുന്നു ?
    കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം ?
    മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?

    മുതിരപ്പുഴയാറിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ജലവൈദ്യുത നിലയങ്ങൾ ഏതെന്ന് താഴെ കൊടുത്തവയിൽ നിന്നും കണ്ടെത്തുക

    1. പള്ളിവാസൽ, ചെങ്കുളം
    2. പെരിങ്ങൽക്കുത്ത്, പന്നിയാർ
    3. ശബരിഗിരി, ഷോളയാർ
    4. കല്ലട, മണിയാർ