App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ പൊതുവെ നാലായി തരം തിരിക്കാം
  2. കൃഷി,വ്യവസായം,രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് സാംസ്കാരിക ഭൂപടങ്ങൾ.
  3. ജ്യോതിശാസ്ത്ര ഭൂപടം സാംസ്കാരിക ഭൂപടത്തിന് ഉദാഹരണമാണ്
  4. സൈനിക ഭൂപടം ഭൗതിക ഭൂപടത്തിന് ഉദാഹരണമാണ്

    A1, 4

    B3, 4

    C3 മാത്രം

    D2 മാത്രം

    Answer:

    D. 2 മാത്രം

    Read Explanation:

    ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ പൊതുവെ രണ്ടായി തരം തിരിക്കാം: 

    1. ഭൗതിക ഭൂപടങ്ങൾ (Physical maps)

    2. സാംസ്കാരിക ഭൂപടങ്ങൾ (Cultural maps)

    1.ഭൗതിക ഭൂപടങ്ങൾ (Physical Maps)

    • ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്തമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ഭൗതിക ഭൂപടങ്ങൾ.

    ഭൗതിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ :

    • കാലാവസ്ഥ ഭൂപടം
    • മണ്ണ് ഭൂപടം
    • നൈസർഗ്ഗിക സസ്യജാല ഭൂപടം
    • ജ്യോതിശാസ്ത്ര ഭൂപടം
    • ഭൂപ്രകൃതി ഭൂപടം
    • ദിനാവസ്ഥ ഭൂപടം

    2.സാംസ്‌കാരിക ഭൂപടങ്ങൾ (Cultural maps)

    • കൃഷി,വ്യവസായം,രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് സാംസ്കാരിക ഭൂപടങ്ങൾ.

    സാംസ്‌കാരിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ :

    • രാഷ്ട്രീയ ഭൂപടം
    • കാർഷിക ഭൂപടം
    • വ്യാവസായിക ഭൂപടം
    • സൈനിക ഭൂപടം

    Related Questions:

    മാർച്ച് 21 മുതൽ, ജൂൺ 21 വരെ ഉത്തരാർദ്ധ ഗോളത്തിൽ, പൊതുവേ അനുഭവപ്പെടുന്നതാണ് ----------?
    ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ് രാഷ്ട്രം ഏത് ?
    ജലമലിനീകരണത്തിന് കാരണമായ പ്രകൃതി പ്രതിഭാസമേത് ?
    'കബനി' പോഷകനദിയായുള്ള ഉപദ്വീപിയ നദി ഏതാണ് ?
    Which of the following represents the most complex trophic level?