App Logo

No.1 PSC Learning App

1M+ Downloads

'ഒന്നാം ലോകമഹായുദ്ധത്തിൻ്റെ മുഖ്യ കാരണങ്ങളിൽ ഒന്നായിരുന്നു ഉയർന്നു വന്ന സൈനികത(MILITARISM)' ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളെ പരിശോധിച്ച് ശരിയായവ തിരഞ്ഞെടുക്കുക:

  1. ഭയത്തിന്റെയും പകയുടെയും സംശയത്തിന്റേതുമായ സാഹചര്യത്തിൽ രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയ്ക്കായി വൻതോതിൽ ഉള്ള ആയുധ ശേഖരണം ആരംഭിച്ചു.
  2. ആയുധ നിർമ്മാതാക്കളായിരുന്നു സൈനികത വളർത്തുന്നതിൽ ഒരു മുഖ്യ പങ്ക് വഹിച്ചത്
  3. ഫ്രാൻസിലെ ഷിൻഡേഴ്‌സ് കമ്പനി ആയുധമത്സരം പ്രോത്സാഹിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഒരു ആയുധ നിർമ്മാണ കമ്പനിയാണ്
  4. സൈനിക നയങ്ങൾ രൂപീകരിക്കുന്നതിലും സൈനിക സംസ്കാരം വളർത്തുന്നതിലും കരസേനയിലെയും,നാവികസേയിലെയും  ഉദ്യോഗസ്ഥരും ഗണ്യമായ സ്വാധീനം ചെലുത്തി.

    Aഇവയെല്ലാം

    Bii, iii എന്നിവ

    Cii, iv എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    .സൈനികത(MILITARISM)

    • ഒന്നാം ലോകമഹായുദ്ധത്തിൻ്റെ മുഖ്യ കാരണങ്ങളിൽ ഒന്നായിരുന്നു സൈനികത.
    • ഭയത്തിന്റെയും പകയുടെയും സംശയത്തിന്റേതുമായ സാഹചര്യത്തിൽ രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയ്ക്കായി വൻതോതിൽ ഉള്ള ആയുധ ശേഖരണം ആരംഭിച്ചു.
    • പുതിയ മാരകായുധങ്ങൾ കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളിൽ ഏർപ്പെടാൻ ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുകയും നിർബന്ധിത സൈനിക പരിശീലനം ഏർപ്പെടുത്തുകയും ചെയ്തു

    ആയുധ നിർമ്മാതാക്കളുടെ പങ്ക് :

    • ആയുധ നിർമ്മാതാക്കൾ യുദ്ധ പ്രത്യയശാസ്ത്രങ്ങളെ പ്രോത്സാഹിപ്പിച്ചും, ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഉൽപാദനത്തിൽ നിന്ന് ലാഭം നേടിക്കൊണ്ടും വർദ്ധിച്ചുവരുന്ന സൈനികതയെ മുതലെടുത്തു.
    • ജർമ്മനിയിലെ ക്രിപ്‌സ് കമ്പനി, ഫ്രാൻസിലെ ഷിൻഡേഴ്‌സ് കമ്പനി, ഇംഗ്ലണ്ടിലെ വികാരർ അംസാങ്ക് കമ്പനി തുടങ്ങിയ കമ്പനികൾ തങ്ങളുടെ സാമ്പത്തിക നേട്ടത്തിനുവേണ്ടി സൈനിക ആവേശം വളർത്തുന്നതിലും, ആയുധമത്സരം ശാശ്വതമാക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചു.

    സൈനിക ഉദ്യോഗസ്ഥരുടെ പങ്ക് :

    • സൈനിക നയങ്ങൾ രൂപീകരിക്കുന്നതിലും സൈനിക സംസ്കാരം വളർത്തുന്നതിലും കരസേനയിലെയും,നാവികസേയിലെയും  ഉദ്യോഗസ്ഥരും ഗണ്യമായ സ്വാധീനം ചെലുത്തി.
    • അവർ സമാധാനത്തിനായുള്ള നയതന്ത്ര ശ്രമങ്ങളെ സജീവമായി തുരങ്കം വയ്ക്കുകയും ഭൗമരാഷ്ട്രീയ സംഘട്ടനങ്ങൾക്ക് സൈനിക നടപടികൾ മാത്രമാണ് പരിഹാരം എന്ന വ്യവസ്ഥക്ക്  മുൻഗണന നൽകുകയും ചെയ്തു.
    • ബഹുമതികളും പ്രമോഷനുകളും ലഭിക്കുന്നത് യുദ്ധ കാലത്തണെന്നും, സൈനികമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഏക അവസരം അതുമാത്രമാണെന്നും അവർക്ക് ബോധ്യമുണ്ടായിരുന്നു

    Related Questions:

    Which country was the supporter of all Slavic people?
    രണ്ടാം മൊറോക്കൻ പ്രതിസന്ധി അറിയപ്പെടുന്ന മറ്റൊരു പേര്?
    What event occurred as a result of the Serbian youth Gaverilo Prinsep assassination of Ferdinand heir to the throne of Austria?
    ജർമ്മനി അന്തർവാഹിനികൾ ഉപയോഗിച്ച് ആർഎംഎസ് ലുസിറ്റാനിയ എന്ന ബ്രിട്ടീഷ് കപ്പലിനെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ മൂക്കിയത് ഏത് വർഷമാണ്?
    ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ആവിർഭവിച്ച ഒരു പുതിയ രാജ്യം ?