App Logo

No.1 PSC Learning App

1M+ Downloads

ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവിനെ സംബന്ധിച്ച്, താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?

  1. വൈദ്യുത പ്രവാഹത്തിന്റെ അളവ് കൂടുമ്പോൾ താപം കൂടുന്നു.
  2. വൈദ്യുത പ്രവാഹത്തിന്റെ അളവിനെ ആശ്രയിക്കുന്നില്ല.
  3. ചാലകത്തിന്റെ പ്രതിരോധത്തിനെ ആശ്രയിക്കുന്നു.
  4. ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന സമയത്തെ ആശ്രയിക്കുന്നു.

    Aഎല്ലാം ശരി

    B1, 3, 4 ശരി

    C2, 4 ശരി

    D4 മാത്രം ശരി

    Answer:

    B. 1, 3, 4 ശരി

    Read Explanation:

    ജൂൾ നിയമം (Joules Law of Heating):

    • വൈദ്യുത പ്രവാഹം ഒരു കണ്ടക്ടറിലൂടെ കടന്നു പോകുമ്പോൾ, കണ്ടക്ടർ ചൂടാകുമെന്ന് ജൂളിന്റെ നിയമം പറയുന്നു.

    Screenshot 2024-10-10 at 12.30.07 PM.png

    ഉൽപ്പാദിപ്പിക്കുന്ന താപത്തിന്റെ അളവ് ചുവടെ പറയുന്നവയുടെ നേർ ആനുപാതികമാണ്:

    1. കണ്ടക്ടറുടെ പ്രതിരോധം

    2. കണ്ടക്ടറിലൂടെ ഒഴുകുന്ന വൈദ്യുതധാരയുടെ വർഗ്ഗമൂല്യം

    3. വൈദ്യുതി ഒഴുകുന്ന സമയം


    Related Questions:

    താഴെ പറയുന്ന സന്ദർഭങ്ങളിൽ പ്രസക്തമാകുന്നത് ഏതിനം ചലനമാണ്?

    (i)റൺവേയിലൂടെ ചിറിപ്പായുന്ന വിമാനം

    (ii)ലിഫ്റ്റിൻ്റെ  ചലനം 

    (iii)ഞെട്ടറ്റു വീഴുന്ന മാമ്പഴം 

    ഘർഷണം ഗുണകരമാകുന്ന സന്ദർഭം ഏത് ?
    നിശ്ചലാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഒരു വസ്തുവിന്റെ ആക്കം :
    15 J ഊർജ്ജമുള്ള ഒരു വസ്തുവിന്റെ ഭാരം ഇരട്ടിക്കുമ്പോൾ ഉണ്ടാകുന്ന അതിന്റെ പുതിയ ഗതികോർജ്ജം കണ്ടെത്തുക.

    ഇവയിൽ ശരിയായ പ്രസ്താവന ഏത്?

    1.സോഡിയം, പൊട്ടാസ്യം, സിങ്ക് മുതലായ ലോഹങ്ങളുടെ ഉപരിതലത്തിൽ പ്രകാശ രശ്മികൾ പതിച്ചാൽ ഉടനെ അവയിൽ നിന്ന് ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം ആണ് ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഫോട്ടോ ഇലക്ട്രിക് പ്രഭാവം

    2.ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്  ഹെൻറിച്ച് ഹെർട്സ് ആണ്.

    3.പ്രകാശവൈദ്യുത പ്രഭാവത്തിന് വിശദീകരണം നൽകിയതിന് ആൽബർട്ട് ഐൻസ്റ്റീൻ 1921-ലെ ഭൗതികശാസ്ത്ര നോബൽ നേടി