App Logo

No.1 PSC Learning App

1M+ Downloads

കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?

  1. 1957ലാണ് കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് നിലവിൽ വന്നത്
  2. കേരളത്തിലെ എല്ലാ വിഭാഗം സർവീസിലുമുളള ഉദ്യോഗസ്ഥരുടെ നിയമനം,നിയമനന രീതികൾ, സീനിയോറിറ്റി, പ്രൊബേഷൻ, പ്രമോഷൻ തുടങ്ങിയ ചട്ടങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
  3. സർക്കാർ സർവിസിലെ നിയമനങ്ങൾക്കെന്ന പോലെ സർക്കാർ നിയന്ത്രണത്തിലോ ഉടമസ്ഥയിലോ ഉളള യൂണിവേഴ്സിറ്റികൾ, കോർപ്പറേഷനുകൾ, ബോർഡുകൾ എന്നി സ്വയം ഭരണസ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും പൊതുവായ ചട്ടങ്ങൾ ബാധകമായിരിക്കും.

    A3 മാത്രം ശരി

    Bഎല്ലാം ശരി

    C2, 3 ശരി

    D1, 2 ശരി

    Answer:

    C. 2, 3 ശരി

    Read Explanation:

    കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958

    • കേരളത്തിലെ എല്ലാ വിഭാഗം സർവീസിലുമുളള ഉദ്യോഗസ്ഥരുടെ നിയമനം. നിയമന രീതികൾ, സീനിയോറിറ്റി, പ്രൊബേഷൻ, പ്രമോഷൻ തുടങ്ങിയ ചട്ടങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
    • എന്നാൽ എതെങ്കിലും വിഭാഗം ജീവനക്കാരുടെ നിയമനത്തിന് ജോലി സ്വഭാവം, യോഗ്യത എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ഥ മാനദണ്ഡങ്ങൾ ആവശ്യമായിരിക്കുമ്പോൾ ആ വിഭാഗത്തിനായി പ്രത്യക ചട്ടങ്ങൾ രൂപി
      കരിക്കാവുന്നതാണ്,എന്ന് നിയമം അനുശാസിക്കുന്നു.
    • പല വിഭാഗം ജീവനക്കാർക്കും പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കാവുന്നതാണ്.

    • സർക്കാർ സർവിസിലെ നിയമനങ്ങൾക്കെന്ന പോലെ സർക്കാർ നിയന്ത്രണത്തിലോ ഉടമസ്ഥയിലോ ഉളള യൂണിവേഴ്സിറ്റികൾ, കോർപ്പറേഷനുകൾ, ബോർഡുകൾ എന്നി സ്വയം ഭരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും പൊതുവായ ചട്ടങ്ങൾ ബാധകമായിരിക്കും.

    Related Questions:

    കേരളത്തിലെ പഞ്ചായത്തിരാജ് സംവിധാനം സ്ത്രീകൾക്ക് നൽകുന്ന പ്രത്യേക പരിഗണനയിൽ വരാത്തത്.

    i) ജനപ്രതിനിധി സ്ഥാനങ്ങളിലേക്ക് മാത്രം 50 ശതമാനം സംവരണം


    ii) ജനപ്രതിനിധി സ്ഥാനത്തേക്കും, പദവികൾക്കും 50% സംവരണം


    iii) വനിതാ വികസനത്തിന് പ്രത്യേക ഘടക പദ്ധതി


    iv) വനിതാ ജനപ്രതിനിധികൾക്ക് തുടർച്ചയായി രണ്ട് തവണ ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവകാശം.

    ഡെലിഗേറ്റഡ് ലെജിസ്ട്രേഷൻ വളർച്ചയ്ക്കുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. അടിയന്തര സാഹചര്യങ്ങളിൽ കാലതാമസമില്ലാതെ പരിഹാരം കാണാനുള്ള കഴിവ് നിയമസഭയ്ക്കില്ല. നിയുക്ത നിയമ നിർമ്മാണം ആണ് ഈ സാഹചര്യം നേരിടാൻ ഉള്ള ഏക മാർഗം.
    2. അടിയന്തരാവസ്ഥയുടെയും യുദ്ധത്തിന്റെയും സമയങ്ങളിൽ ആ സാഹചര്യം നേരിടാൻ എക്സിക്യൂട്ടീവിന് അധികാരം ഉണ്ടായിരിക്കുന്നതല്ല.

      കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെകുറിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് 1993 ഡിസംബർ 3
      2. കേരളത്തിലെ ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ -എം എസ് കെ രാമസ്വാമി
      3. സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ കാലാവധി 3 വർഷം അല്ലെങ്കിൽ 65 വയസ്സ്.

        കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

        1. ഭരണഘടനയുടെ ആർട്ടിക്കിൽ 243K 243ZA എന്നിവ പ്രകാരം രൂപീകരിച്ചത്.
        2. ഗവർണർ നിയമിച്ചു
        3. സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക.
        4. 1993 ഡിസംബർ 3-ന് നിലവിൽ വന്നു.
          കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 അനുസരിച്ച് റിപ്പോർട്ടിംഗ് ഓഫീസർ ആയി പ്രവർത്തിക്കേണ്ടത്