App Logo

No.1 PSC Learning App

1M+ Downloads

ക്യാബിനറ്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. കാബിനറ്റ് സെക്രട്ടറി ഇന്ത്യാ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥനും, ഏറ്റവും മുതിർന്ന സിവിൽ ഉദ്യോഗസ്ഥനുമാണ്
  2. സിവിൽ സർവീസസ് ബോർഡിൻെറ എക്‌സ് ഒഫീഷ്യോ തലവനാണ് കാബിനറ്റ് സെക്രട്ടറി
  3. എം.കെ വെള്ളോടിയായിരുന്നു ഇന്ത്യയുടെ ആദ്യത്തെ ക്യാബിനറ്റ് സെക്രട്ടറി

    Aഎല്ലാം ശരി

    Bi, ii ശരി

    Ci തെറ്റ്, iii ശരി

    Dii, iii ശരി

    Answer:

    B. i, ii ശരി

    Read Explanation:

    • ഇന്ത്യാ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥനും, ഏറ്റവും മുതിർന്ന സിവിൽ ഉദ്യോഗസ്ഥനുമാണ് ക്യാബിനറ്റ് സെക്രട്ടറി.
    • സിവിൽ സർവീസസ് ബോർഡ്, കാബിനറ്റ് സെക്രട്ടേറിയറ്റ് , ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഗവൺമെന്റിന്റെ ബിസിനസ്സ് നിയമങ്ങൾക്ക് കീഴിലുള്ള എല്ലാ സിവിൽ സർവീസുകളുടെയും എക്‌സ് ഒഫീഷ്യോ തലവനാണ് ക്യാബിനറ്റ് സെക്രട്ടറി.

    •  ഇന്ത്യൻ മുൻഗണനാ ക്രമത്തിൽ( Indian order of precedence) പതിനൊന്നാം സ്ഥാനമാണ് ക്യാബിനറ്റ് സെക്രട്ടറിക്ക് ഉള്ളത്.
    • എല്ലാ വകുപ്പുകളുടെയും പ്രധാന പ്രവർത്തനങ്ങളെക്കുറിച്ച് അവരുടെ പ്രവർത്തനങ്ങളുടെ പ്രതിമാസ സംഗ്രഹം മുഖേന ഇന്ത്യൻ രാഷ്ട്രപതി, ഉപരാഷ്ട്രപതി, മന്ത്രിമാർ എന്നിവരെ അറിയിക്കുന്നുവെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റ് ഉറപ്പാക്കുന്നു.

    • എൻ.ആർ.പിള്ളയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ക്യാബിനറ്റ് സെക്രട്ടറി.

    Related Questions:

    കുട്ടികളുടെ തൊഴിലിനെക്കുറിച്ച് ഒരു ദേശീയനയം ഇന്ത്യ ഗവണ്‍മെന്‍റ് രൂപകല്‍പന ചെയ്തത് ഏത് വര്‍ഷം ?
    2011 സെൻസസ് പ്രകാരം ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ?
    ദേശീയപതാകയിലെ നിറങ്ങൾ മുകളിൽ നിന്ന് താഴോട്ട് യഥാക്രമം :
    ഇന്ത്യൻ പ്ലാനിംഗ് കമ്മീഷന്റെ അദ്ധ്യക്ഷൻ ആര്?
    ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഏറ്റവും ചെറുത് ഏത് ?