App Logo

No.1 PSC Learning App

1M+ Downloads

ഗിൽഫോർഡിൻ്റെ ത്രിമുഖ സിദ്ധാന്തത്തിൽ ഉള്ളടക്കങ്ങളിൽ ഉൾപ്പെടുന്നവ കണ്ടെത്തുക ?

  1. ശബ്ദം
  2. രൂപാന്തരങ്ങൾ
  3. വ്യവഹാരം
  4. വിലയിരുത്തൽ

    Aഇവയൊന്നുമല്ല

    B1, 3 എന്നിവ

    C3, 4 എന്നിവ

    D1, 4 എന്നിവ

    Answer:

    B. 1, 3 എന്നിവ

    Read Explanation:

    ഗിൽഫോർഡിൻ്റെ ത്രിമുഖ സിദ്ധാന്തം (Structure of Intellect Model - SI Model)

    • ഘാടകാപഗ്രഥനം (Factor Analysis) എന്ന സ്റ്റാറ്റിസ്റ്റിക്കൽ സങ്കേതം വഴി ഗിൽഫോർഡ് ഒരു ബുദ്ധിമാതൃക (ത്രിമാനമാതൃക) വികസിപ്പിച്ചെടുത്തു.
    • ഒരു ബൗദ്ധികപ്രവർത്തനം മൂന്ന് അടിസ്ഥാനതലങ്ങളിലാണ് നിർവചിക്കപ്പെടുക :-
      1. ഉള്ളടക്കങ്ങൾ (Contents)
      2. ഉൽപന്നങ്ങൾ (Products)
      3. മാനസിക പ്രക്രിയകൾ (Operations)

    ഉള്ളടക്കവുമായി ബന്ധപ്പെട്ട ഘടകങ്ങൾ :-

    1. ദൃശ്യം (Visual or Figural)
    2. ശബ്ദം (Auditory)
    3. പ്രതീകാത്മകം (Symbolic)
    4. അർത്ഥം (Semantic)
    5. വ്യവഹാരം (Behavioral)

    ഉൽപന്നത്തിലെ ഘടകങ്ങൾ :-

    1. ഏകകം (Unit)
    2. വർഗം (Class)
    3. ബന്ധം (Relation)
    4. വ്യവസ്ഥ (System)
    5. രൂപാന്തരങ്ങൾ (Transformations)
    6. പ്രതിഫലനങ്ങൾ (Implications)

    മാനസിക പ്രക്രിയയിലെ ഉപവിഭാഗങ്ങൾ :-

    1. ചിന്ത (Cognition)
    2. ഓർമ (Memory)
    3. വിവ്രജന ചിന്ത (Divergent thinking)
    4. സംവ്രജന ചിന്ത (Convergent thinking)
    5. വിലയിരുത്തൽ (Evaluation)

    Related Questions:

    ജയകൃഷ്ണൻ ഒരു നാവികനാണ് കുമാർ ഒരു ആർക്കിടെക്ടാണ് ഇവരിൽ കാണപ്പെടുന്നത് ഏതുതരം ബഹുമുഖ ബുദ്ധിയാണ് ?
    "ബുദ്ധിശക്തി പുനഃപരിശോധിക്കുന്നു (Intelligence re-framed)" എന്ന പുസ്തകത്തിൽ ഗാർഡനർ എത്ര തരം ബുദ്ധികളെകുറിച്ച് പറയുന്നു ?
    താഴെപ്പറയുന്നവയിൽ ബുദ്ധി പരീക്ഷ നടത്തുന്നതിലൂടെ കണ്ടെത്താവുന്നത് ഏതെല്ലാം ?
    വൈകാരികമാനം (Emotional Quotient) എന്ന ആശയം അവതരിപ്പിച്ചത് ആര് ?
    Individuals having high .................. ................... possess the ability to classify natural forms such as animal and plant species and rocks and mountain types.