'ബുദ്ധിശക്തി പരിശോധിക്കുന്നു' (Intelligence Reframed) എന്ന ഗ്രന്ഥം രചിച്ചതാര് ?
Aതേഴ്സ്റ്റണ്‍
Bഡാനിയൽ ഗോൾമാൻ
Cസ്പിയർമാൻ
Dഹവാർഡ് ഗാർഡ്നർ
Answer:
D. ഹവാർഡ് ഗാർഡ്നർ
Read Explanation:
ഹവാർഡ് ഗാർഡ്നർ
- ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിലൂടെയാണ് ഹവാർഡ് ഗാർഡ്നർ ലോകപ്രശസ്തനായത്.
- മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു.
- 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ് ബഹുമുഖ ബുദ്ധി സിദ്ധാന്തം അദ്ദേഹം വിശദീകരിച്ചത്.
- അമേരിക്കൻ ജ്ഞാനനിർമ്മിതി വാദിയായ ഹവാർഡ് ഗാർഡ്നർ ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്ന് വാദിച്ചു.
- 1999 ൽ തൻറെ ഗ്രന്ഥമായ 'ഇൻറലിജൻസ് റീഫ്രെയിംഡ്; മൾട്ടിപ്പിൾ ഇൻറലിജൻസ് ഫോർ ദി ട്വന്റിഫസ്റ്റ് സെഞ്ച്വറി' എന്ന ഗ്രന്ഥത്തിൽ രണ്ട് തരം ബുദ്ധി കൂടി ഹവാർഡ് ഗാർഡ്നർ കൂട്ടിച്ചേർത്തു.
ഒമ്പതുതരം ബുദ്ധികൾ :-
-
ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
-
യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
-
ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
-
ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
-
സംഗീതപരമായ ബുദ്ധി (musical intelligence)
-
വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
-
ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
-
പ്രകൃതിപരമായ ബുദ്ധി (natural intelligence)
-
അസ്തിത്വപരമായ ബുദ്ധി (existential intelligence)