App Logo

No.1 PSC Learning App

1M+ Downloads

ഗിൽഫോർഡ്ൻ്റെ ത്രിമാന സിദ്ധാന്തത്തിലെ പ്രവർത്തന (Operations) മാനവുമായി ബന്ധപ്പെട്ടവ തിരഞ്ഞെടുക്കുക :

  1. വർഗ്ഗം
  2. മൂല്യ നിർണയം
  3. വിവ്രജന ചിന്തനം
  4. ശ്രവ്യം
  5. വൈജ്ഞാനികം

    Aiv, v എന്നിവ

    Bഎല്ലാം

    Cii, iv

    Dii, iii, v എന്നിവ

    Answer:

    D. ii, iii, v എന്നിവ

    Read Explanation:

    ത്രിമുഖ സിദ്ധാന്തം / ബുദ്ധിഘടനാ മാതൃക (Structure of Intelligence Model / Three Dimensional Model) 

    • ബുദ്ധിശക്തിയുടെ ത്രിമുഖ സിദ്ധാന്തം ആവി ഷ്കരിച്ചത് - ജി.പി ഗിൽഫോർഡ് (GP. Guilford)
    • ഘടകാപഗ്രഥനം (Factor Analysis) എന്ന സങ്കേതം വഴി 'ബുദ്ധി മാതൃക' വികസിപ്പിച്ചെടുത്തു.
    • ഏതൊരു ബൗദ്ധിക പ്രവർത്തനത്തിനും മൂന്ന് മുഖങ്ങൾ (മാനങ്ങൾ) ഉണ്ടെന്നും അവയെ ത്രിമാന രൂപത്തിൽ ചിത്രീകരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
    • ത്രിമാന സിദ്ധാന്തത്തിന്റെ മൂന്ന് മുഖങ്ങൾ :
      1. മാനസിക പ്രവർത്തനം (Operations)
      2. ഉള്ളടക്കം (Contents) 
      3. ഉല്പന്നം (Products) 
    പ്രവർത്തനം (Operations) ഉള്ളടക്കം (Contents) ഉൽപന്നം (Products) 
    • മൂല്യ നിർണയം (Evaluation)
    • സംവ്രജന ചിന്തനം (Convergent thinking) 
    • വിവ്രജന ചിന്തനം (Divergent thinking) 
    • ഓർമ (Memory) 
    • വൈജ്ഞാനികം (Cognition)
    • രൂപം (Visual) 
    • ശ്രവ്യം (Auditory)
    • പ്രതീകം (Symbolic)
    • അർത്ഥം (Semantic) •
    • വ്യവഹാരം (Behavioural)
    • സൂചനകൾ (Implications)
    • ഏകകങ്ങൾ (Units)
    • വർഗ്ഗം (Classes) 
    • ബന്ധങ്ങൾ (Relations) 
    • സംഹിതകൾ (Systems)
    • പരിണിത രൂപങ്ങൾ /  രൂപാന്തരങ്ങൾ (Transformations)

    Related Questions:

    പുതിയ സാഹചര്യവുമായി സമായോജനം നടത്താനുള്ള കഴിവാണ് ബുദ്ധി എന്ന് അഭിപ്രായപ്പെട്ടതാര് ?
    ഗിൽഫോർഡിൻ്റെ ത്രിമുഖ സിദ്ധാന്തത്തിൽ ഉള്ളടക്കങ്ങളിൽ വരുന്നവയിൽ ശരിയായവ തെരഞ്ഞെടുക്കുക ?
    Emotional intelligence is characterized by:
    താഴെ തന്നിരിക്കുന്നവയിൽ പ്രകൃതിപര ബുദ്ധിയുടെ വികസനത്തിന് സഹായിക്കുന്ന പ്രവർത്തനം ഏതാണ് ?

    Among the following which intelligences are associated with Howard Gardner's theory of multiple intelligences?


    A. Linguistic intelligence

    B. Musical intelligence

    C. Spatial intelligence

    D. Social intelligence


    Choose the correct answer from the options given below: