വൈകാരിക ബുദ്ധി കൂടുതലുള്ള ഒരു വ്യക്തിയിൽ നിന്ന് പ്രതീക്ഷിക്കാവുന്നത് ?
Aപ്രതിപക്ഷ ബഹുമാനം
Bസർഗാത്മക രചനകൾ
Cഗണിതത്തിൽ സാമർത്ഥ്യം
Dപ്രകൃതി സ്നേഹം
Answer:
A. പ്രതിപക്ഷ ബഹുമാനം
Read Explanation:
വൈകാരിക ബുദ്ധി (EMOTIONAL INTELLIGENCE)
- വൈകാരിക അവസ്ഥകളെ ബുദ്ധിപരമായി നിയന്ത്രിക്കുന്നതിനുള്ള കഴിവ് - വൈകാരിക ബുദ്ധി
- "ദേഷ്യപ്പെടാൻ ആർക്കും കഴിയും അതെളുപ്പമാണ്. പക്ഷെ ശെരിയായ വ്യക്തിയോട്, ശെരിയായ അളവിൽ, ശെരിയായ സമയത്ത്, ശെരിയായ കാര്യത്തിന്, ശെരിയായ രീതിയിൽ ദേഷ്യപ്പെടുക എന്നത് അത്ര എളുപ്പമല്ല"
- ഹൊവാർഡ് ഗാർഡ്നറുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വൈകാരിക ബുദ്ധി എന്ന ആശയം മുന്നോട്ടുവെച്ചത് - പീറ്റർ സലോവേ, ജോൺ മേയർ
- ഡാനിയേൽ ഗോൾമാൻ "EMOTIONAL INTELLIGENCE" എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് വൈകാരിക ബുദ്ധി എന്ന ആശയത്തിന് വിപുലമായ പ്രചാരവും സ്വീകാര്യതയും ലഭിച്ചത്.
വൈകാരിക ബുദ്ധിയുടെ 5 തലങ്ങൾ
- നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക (Knowing our emotions)
- വികാരങ്ങളെ നിയന്ത്രിക്കുക (Managing Our Emotions)
- സ്വയം പ്രചോദിതരാവുക (Motivating ourselves)
- മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക (Recognising the emotions of others)
- ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് (Dealing Relations effectively)