App Logo

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന മരുഭൂമികളിൽ ഉൾപ്പെടാത്തത് :

  1. കലഹാരി മരുഭൂമി
  2. ഗ്രേറ്റ് സാൻഡി മരുഭൂമി
  3. അറേബ്യൻ മരുഭൂമി
  4. ഗോബി മരുഭൂമി

    A1, 3 എന്നിവ

    Bഇവയൊന്നുമല്ല

    C2 മാത്രം

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    • ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു ഒരു സവാന പ്രദേശമാണ് കലഹാരി മരുഭൂമി.
    • 900,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ മരുഭൂമി ബോട്സ്വാന,നാംബിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്നു.

    • ഗ്രേറ്റ് സാൻഡി മരുഭൂമി ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്.

    Related Questions:

    റിവർ ഡെൽറ്റകളെ (നദീമുഖം) സംബന്ധിച്ച് ഇനി പറയുന്ന പ്രസ്താവനകൾ പരിഗണിക്കുകയും താഴെ നൽകിയിരിക്കുന്നതിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരിച്ചറിയുകയും ചെയ്യുക.

    1. നദീമുഖത്തുള്ള ഫാൻ ആകൃതിയിലുള്ള എക്കൽ (മണൽതിട്ട) പ്രദേശമാണ് ഡെൽറ്റ
    2. ശുദ്ധജലവും ഉപ്പുവെള്ളവും കലർന്ന ഒരു നദിയുടെ വേലിയേറ്റ മുഖമാണ് ഡെൽറ്റകൾ.
    3. ഡെൽറ്റയുടെ രൂപീകരണത്തിന്, ആഴം കുറഞ്ഞ കടൽ, പാറക്കഷണങ്ങളുടെ ഗണ്യമായ ഭാരം വഹിക്കുന്ന നദി, ശാന്തമായ ചില തീരം എന്നിവ ആവശ്യമാണ്.
    4. ഉയർന്ന വേലിയേറ്റമുള്ള കടലിന്റെ തീരത്താണ് ഡെൽറ്റകൾ രൂപം കൊള്ളുന്നത്

      Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

      1. ഭൂമധ്യരേഖയിൽ നിന്ന് 10° തെക്കും,10° വടക്കും, അക്ഷാംശങ്ങൾക്കിടയിലായി, സ്ഥിതി ചെയ്യുന്ന മേഖലയാണ് മധ്യരേഖ കാലാവസ്ഥ മേഖല.
      2. മധ്യരേഖ കാലാവസ്ഥ മേഖലയിൽ, മഴയും, സൂര്യ പ്രകാശവും ലഭിക്കുന്നതിനാൽ, ഈ വനങ്ങളിലെ മരങ്ങൾ ഇലപൊഴിക്കാറില്ല. അതിനാൽ ഈ വനങ്ങൾ, മധ്യരേഖാ നിത്യഹരിത വനങ്ങൾ എന്നറിയപ്പെടുന്നു.
      3. തുന്ത്രാ കാലാവസ്ഥ മേഖലയിൽ കാണപ്പെടുന്ന വൻകരകളാണ് വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ. തീരെ കുറഞ്ഞ മഴയും, വിരളമായ സസ്യജാലങ്ങളും, വളരെ കുറഞ്ഞ ജലവാസമുള്ള ഈ മേഖല ഒരു ശീത മരുഭൂമിയാണ്.
      4. ദക്ഷിണാർദ്ധ ഗോളത്തിൽ, ആർട്ടിക് വൃത്തത്തിന്, വടക്ക് ഉത്തര ധ്രുവത്തെ ചുറ്റി സ്ഥിതി ചെയ്യുന്ന കാലാവസ്ഥ മേഖലയാണ്, തുന്ദ്രാ മേഖല.
        ജീവിതകാലത്ത് വെള്ളം കുടിക്കാത്ത ജീവി ?

        വലിയ തോത് ഭൂപടങ്ങൾക്ക് (Large Scale Maps) ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാം ?

        1. അറ്റ്ലസ് ഭൂപടം
        2. ചുമർഭൂപടങ്ങൾ
        3. ധരാതലീയ ഭൂപടം

          ആഗ്നേയശിലകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

          1. മാഗ്മ, ലാവ എന്നിവയിൽ നിന്നാണ് ആഗ്നേയ ശിലകൾ രൂപം കൊള്ളുന്നത്
          2. പ്രാഥമിക ശില, പിതൃ ശില എന്നിങ്ങനെ അറിയപ്പെടുന്ന ശിലയാണ് ആഗ്നേയ ശിലകൾ 
          3. ഗാബ്രോ, ഗ്രാനൈറ്റ്, ബസാൾട്ട് എന്നിവ ആഗ്നേയ ശിലകൾക്ക് ഉദാഹരണങ്ങളാണ്