App Logo

No.1 PSC Learning App

1M+ Downloads

ചൈനയെ ആധുനീകരിക്കാൻ സൻയാത് സെൻ മുന്നോട്ട് വെച്ച ആശയങ്ങൾ രേഖപ്പെടുത്തുക :

  1. മഞ്ചു രാജവംശത്തേയും സാമ്രാജ്യശക്തികളെയും പുറത്താക്കുക
  2. ജനാധിപത്യഭരണം സ്ഥാപിക്കുക
  3. മൂലധനം നിയന്ത്രിക്കുകയും ഭൂമി വിതരണം നടത്തുകയും ചെയ്യുക

    Aഇവയെല്ലാം

    Bii മാത്രം

    Ci, iii എന്നിവ

    Diii മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • 1911 ൽ ഡോ. സൻയാത് സെന്നിൻ്റെ നേതൃത്വത്തിൽ മഞ്ചു രാജഭരണത്തിനെരായി ചൈനയിൽ വിപ്ലവം നടന്നു.
    • ഇത് ചൈനയിൽ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ചു.
    • തുടർന്ന് ദക്ഷിണചൈനയിൽ സൻയാസെന്നിന്റെ നേതൃത്വത്തിൽ കുമിന്താങ് പാർട്ടി ഒരു റിപ്പബ്ലിക്കൻ ഭരണം സ്ഥാപിച്ചു.
    • സൻയാൻ ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നീ മൂന്ന് ആശയങ്ങൾക്ക് പ്രാധാന്യം നൽകി

    സൻയാത് സെന്നിന്റെ ആശയങ്ങൾ

    • ദേശീയത : മഞ്ചൂറിയൻ പ്രദേശക്കാരായ മഞ്ചുരാജവംശത്തയും സാമ്രാജ്യശക്തികളെയും പുറത്താക്കുക.
    • ജനാധിപത്യം : ജനാധിപത്യഭരണം സ്ഥാപിക്കുക.
    • സോഷ്യലിസം : മൂലധനത്തെ നിയന്ത്രിക്കുകയും ഭൂമി തുല്യമായി
      വിതരണം നടത്തുകയും ചെയ്യുക

    Related Questions:

    മൂന്നാമത്തെ എസ്റ്റേറ്റുകാർ ഒന്നാം എസ്റ്റേറ്റുകാർക്ക് കൊടുത്തിരുന്ന നികുതിയുടെ പേര് ?
    ഫ്രഞ്ച് ദേശീയ ദിനം ?

    ചുവടെ തന്നിരിക്കുന്നതില്‍ 'a' യിലെ രണ്ട് ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കി അതുപോലെ 'b' പൂരിപ്പിക്കുക.

    a) ലൂയി പതിനാറാമാന്‍ : ഫ്രാന്‍സ്

    b) നിക്കോളാസ് രണ്ടാമന്‍ : ...........................

    ഫ്രാൻസിൽ നിലനിന്നിരുന്ന ഭീകരവാഴ്ച (Reign of Terror)യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. 1794ൽ റോബിസ്‌പിയറുടെ നേതൃത്വത്തിൽ ഒരു പൊതുസുരക്ഷാ കമ്മിറ്റി രൂപീകരിച്ചതോടെയാണ് ഭീകരവാഴ്ച ആരംഭിച്ചത്
    2. ഈ കാലത്ത് റോബിസ്‌പിയറിന് ശത്രുക്കളെന്നു തോന്നിയ എല്ലാവരും ഗില്ലറ്റിൻ എന്ന യന്ത്രത്താൽ വധിക്കപ്പെട്ടു
    3. ലൂയി പതിനാറാമനും ഭാര്യ മേരി അന്റേറോയിനറ്റും ഗില്ലറ്റിന് ഇരയായവരിൽ ഉൾപ്പെടുന്നു
    4. ഭീകരവാഴ്ചയെ വിദേശരാജ്യങ്ങൾ വ്യാപകമായി പിന്തുണച്ചിരുന്നു.
      ഫ്രഞ്ചുവിപ്ലവകാലത്ത് വിപ്ലവവിരുദ്ധരെ വകവരുത്താൻ ഉപയോഗിച്ചിരുന്ന ഉപകരണം?