App Logo

No.1 PSC Learning App

1M+ Downloads

ജർമ്മനി നൽകേണ്ട ഒന്നാം ലോകമഹായുദ്ധ നഷ്ടപരിഹാര ബാധ്യതകളെ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ അവതരിപ്പിച്ച 'യംഗ് പ്ലാനി'നെക്കുറിച്ച് ചില പ്രസ്താവനകൾ നൽകിയിട്ടുണ്ട്. ശരിയായവ കണ്ടെത്തുക:

  1. 1923 ലാണ് യംഗ് പ്ലാൻ അവതരിപ്പിക്കപ്പെട്ടത്
  2. അമേരിക്കൻ വ്യവസായിയും സാമ്പത്തിക വിദഗ്ധനുമായ ഓവൻ ഡി. യങ്ങിൻ്റെ നേതൃത്വത്തിൽ ഒരു അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ ഒരു സമിതിയാണ് പദ്ധതി രൂപീകരിച്ചത്
  3. ഈ പദ്ധതി ജർമ്മനിക്ക് മേൽ എൽപ്പിച്ചിരുന്ന  മൊത്തം നഷ്ടപരിഹാര തുക കുറച്ചു
  4. എന്നാൽ ഈ പദ്ധതി പ്രകാരം ജർമ്മനിക്ക് മേൽ എൽപ്പിച്ചിരുന്ന മൊത്തം നഷ്ടപരിഹാര തുക തവണകളായി അടയ്ക്കാനുള്ള സമയപരിധി കുറയ്ക്കുകയും ചെയ്തു

    Aiii മാത്രം

    Bii മാത്രം

    Cഎല്ലാം

    Dii, iii എന്നിവ

    Answer:

    D. ii, iii എന്നിവ

    Read Explanation:

    യംഗ് പ്ലാൻ :

    • ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം യുദ്ധത്തിന്റെ ഉത്തരവാദിത്വം ജർമ്മനിയുടെ മേൽ കെട്ടിവച്ച്  അവരിൽനിന്ന് വലിയൊരു തുക യുദ്ധം നഷ്ടപരിഹാരമായി ഈടാക്കാൻ സഖ്യ  ശക്തികൾ തീരുമാനിച്ചു.
    • 1929-ൽ അവതരിപ്പിച്ച യംഗ് പ്ലാൻ, ജർമ്മനിയുടെ യുദ്ധ നഷ്ടപരിഹാരത്തിനെ കൂടുതൽ സുഗമമാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നു.
    • അമേരിക്കൻ വ്യവസായിയും സാമ്പത്തിക വിദഗ്ധനുമായ ഓവൻ ഡി. യങ്ങിൻ്റെ നേതൃത്വത്തിൽ ഒരു അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ ഒരു സമിതിയാണ് പദ്ധതി രൂപീകരിച്ചത്
    • ഈ പദ്ധതി ജർമ്മനിക്ക് മേൽ എൽപ്പിച്ചിരുന്ന മൊത്തം നഷ്ടപരിഹാര തുക കുറയ്ക്കുകയാണ് ഒന്നാമതായി ചെയ്തത്.
    • രണ്ടാമതായി  ഈ തുക തവണകളായി അടയ്ക്കാനുള്ള സമയപരിധി നീട്ടുകയും ചെയ്തു.
    • ലോകമൊട്ടാകെ അനുഭവപ്പെട്ടിരുന്ന സാമ്പത്തിക മാന്ദ്യ കാലത്ത്  ജർമ്മനിയുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യമായിരുന്നു ഈ നടപടികൾക്ക് പിന്നിൽ.

    Related Questions:

    ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിൽ ജപ്പാനിൽ പ്രബലമായ രാഷ്ട്രീയ വ്യവസ്ഥയായി തീർന്നത് ഇവയിൽ ഏതായിരുന്നു?
    ഗസ്റ്റപ്പോ ആരുടെ രഹസ്യപോലീസായിരുന്നു ?
    രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള വിഖ്യാത ചിതം "ഗൂർണിക്ക' വരച്ചതാര് ?
    1945-ൽ സോവിയറ്റ് സേന ഉപരോധിച്ച ജർമ്മൻ തലസ്ഥാനം ഏതാണ് ?
    ജപ്പാൻ്റെ മഞ്ചൂറിയൻ അധിനിവേശത്തെക്കുറിച്ച് അന്വേഷിക്കാൻ ലീഗ് ഓഫ് നേഷൻസ് നിയോഗിച്ച ലിറ്റൺ കമ്മീഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിച്ച വർഷം?